കഥ ,കവിത

Friday, December 17, 2010

ദൈവത്തെ ആവശ്യമുണ്ട്

ദൈവത്തെ ആവശ്യമുണ്ട്
എല്ലാ ദിവസവും എന്റെ സാഹചര്യങ്ങള്‍ എന്നെകൊണ്ട്‌ ചെയ്യിക്കുന്ന എല്ലാ വ്ര്തികേടുകളും ചെയ്ത് കഴിഞ്ഞതിനു ശേഷം എന്റെ സ്വകാര്യ മുറിയുടെ ഏകാന്തതയിലിരുന്നു പശ്ചാത്തപിച്ചു മടങ്ങാന്‍ എനിക്കൊരു ദൈവത്തെ ആവശ്യമുണ്ട്

Thursday, December 16, 2010

തേട്ടം

                         തേട്ടം
വെളിച്ചമില്ലാത്ത ട്രെയിന്‍ ടോയ് ലെറ്റില്‍ -
എന്റെ മൂത്രം ഒരു ജലരേഖയായ്‌,വെള്ളികമ്പായ്-
ചീറി പായുന്നത് ഞാനനുഭവിച്ചു

തൊട്ടുരുമ്മിയിരുന്ന അര്‍ദ്ധ നഗ്നയായ
വിദേശ സ്ത്രീയില്‍ കാണാത്തത്
വായിച്ച ആഴ്ചപതിപ്പിലെ
വാക്കുകളായി കെട്ടി വരിഞ്ഞപ്പോള്‍ .................
.
തടുക്കാനാവാതെ പൊട്ടിപുറപ്പെട്ട -
ലയിച്ച ചേര്‍ന്ന അമ്ലതയുടെ  കൂടെ 
തുള്ളിതെറിച്ചു   വീഴുന്നിടം 
ദഹിപ്പിച്ചു  കളയുന്നുണ്ടോ  എന്തോ ?

എനിക്ക്  മനസ്സ്സിലാകുന്നിലല്ലോ 
ഇവരുടെ  നന്മതിന്മകളും
ശുഭ്രകാമനകളും  പരിചെദനങ്ങളും
 
നരകമായ്  വന്നെന്നെ  പൊതിഞ്ഞാലും 
സ്വര്‍ഗമായ്ഇട്റെന്നെ  ആവേശിചാലും
ദൈവമേ ..., നിന്നോട്  മാത്രം  തേടുന്നു  ഞാന്‍ -
ഉത്തരം ..........നിന്നോട്  മാത്രം ................

Wednesday, December 15, 2010

രാത്രി

   രാത്രി
ഇരുട്ടിയാലും വാപ്പിച്ചി ടൌണില്‍ നിന്നു സ്കൂള്‍-
വിട്ടെതിയിട്ടില്ലെങ്കില്‍ തോന്നുന്ന,വല്ലാത്ത ഒരു പേടിയായിരുന്നു രാത്രി

ഒളിച്ചു കളിയും ,കള്ളനും പോലീസും കളിച്ചു മതിയാകുന്നതിന്റെ മുന്പ്,-
എന്നും ക്ഷണിക്കാതെതിചെരുമായിരുന്നു  രാത്രി

തീപ്പെട്ടി പടത്തിന്റെയും,ചാടേണ്ട കുളങ്ങളുടെയും,കയറേണ്ട മലകളുടെയും-
കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞാല്‍ മുടിഞ്ഞ ദൈര്‍ഖ്യമായിരുന്നു രാത്രിക്ക്

തൊട്ടപ്പുറത്തെ വീട്ടിലെ അയമൂട്ടിക്ക  മരിച്ചപ്പോള്‍,
അസ്രാഏലിനെ (മരണത്തിന്റെ മാലാഖ )പേടിച്ചു കഴിഞ്ഞിരുന്നു ഒരുപാട് രാത്രികളില്‍

മദ്രസയില്‍ പോയി തുടങ്ങിയപ്പോള്‍, ഖുറാന്‍ ഓതി തുടക്കമിട്ടിരുന്ന രാത്രികളില്‍ -
പാമ്പിനെ പേടിച് പുറത്തിറങ്ങാരില്ലായിരുന്നു     ഞാന്‍

സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍,ചെയ്ത് തീര്‍ത്ത ഹോം വര്‍കുകള്‍ കാണിച്ചു -
ക്ലാസ്സില്‍ ഒന്നാമനാവനുള്ള വെമ്പലുകളില്‍ ഒതുങ്ങി പോയി രാത്രികള്‍

ഡ്രാക്കുള വായിച്ച പകലിന്റെ രാത്രി കക്കൂസിന്റെ  ജനലിലൂടെ-
എത്തിനോക്കി ,മരവിപ്പിച്ചു കളഞ്ഞൂ എന്നെ

മനതാരില്‍ 'അവള്‍ കയറിപ്പറ്റിയത് മുതല്‍ എല്ലാ രാത്രികളും-
ആദ്യത്തെ സ്കൂള്‍ ടൂറിന്റെ  തലേ രാത്രി പോലെയായിരുന്നു
                   'പ്രതീക്ഷ നിര്‍ഭരം,ആകംഷഭരിതം'

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടപ്പോള്‍
ശൂന്യമായിരുന്നു മനസ്സ്, വെറും ശൂന്യം
       'സ്വപ്ന ശൂന്യം,വിരഹസാന്ദ്രം '

കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ ഒരു രാത്രികൊണ്ട്‌-
ഒരു വര്‍ഷത്തെ എങ്ങനെ പഠിച്ചു തീര്‍ക്കാം എന്ന് കണ്ടെത്തി ഞാന്‍

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ മനോഭാവങ്ങളെയും, ചിന്തകളെയും -
മാറ്റിമറിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി പ്രസംഗിച്ചു നേരം വെളുപ്പിച്ച -
ഹോസ്റ്റല്‍ രാത്രികള്‍ എനിക്ക് മടുത്തിരിക്കുന്നു

ഈ രാത്രി ഞാന്‍, ഫെയ്സ്ബുകിലെയും  എന്റെ ബ്ലോഗിലെയും
കമ്മെന്റ് വീരന്മാരുടെയും, ല്യ്ക് വീരതികളുടെയും
ശ്രദദ ആകര്‍ഷിക്കുവാനായ് പൊട്ടക്കവിത കൊത്തി കുറിക്കുന്നു
                         'ഉറക്കമില്ലാതെ, തളരാതെ' 

'പകലിനെ ഉപജീവന -സമ്പാദനത്തിനുല്ലതാനെന്നും
രാത്രിയെ വിശ്രമതിനുള്ള മറയാണെന്നും  പഠിപ്പിക്കുന്ന -
ദൈവ വചനം പോലും ഓര്‍ക്കാതെ ...........................

എങ്കിലും ,ഇലപടര്‍പ്പിലൂടെ ,മഞ്ഞയായ്‌ ,ചുവപ്പായ്,കറുപ്പായ്-
തെന്നലായ് എന്തോ ഒന്നെന്നെ വാരിപുണരുന്നുണ്ടിപ്പോഴും......
...എന്തോ ഒന്ന് ....................

Tuesday, December 14, 2010

വീണ്ടുവിചാരം

വീണ്ടുവിചാരം
ഒരു മിന്നല്പിണര് പോലെ അവളുടെ മുഖം മിന്നിമറഞ്ഞപ്പോള്‍ അയാള്‍ ബസില്‍ നിന്നു പെട്ടെന്നെഴുന്നേറ്റു ചാടിയിറങ്ങാന്‍ തുടങ്ങി .അവളെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഓര്‍മ്മകള്‍ അയാളില്‍ അരിച്ചിറങ്ങുവാന്‍ തുടങ്ങി.
രക്ത തിളപ്പിന്റെ അതിസമ്മര്‍ദത്തില്‍പെട്ട് നില കിട്ടാതെ ഒഴുകി നടന്നിരുന്ന കാലം ,koottukarude ആഗ്രഹങ്ങള്‍പോലും  സ്വൊന്തം ആഗ്രഹങ്ങളക്കി മാറ്റി ,തോന്നുന്നതെല്ലാം ചെയ്തു കൂട്ടുന്നതില്‍ ആത്മ സംത്ര്പ്തി കണ്ടെത്തിയിരുന്ന കാലം .
ഒരു തടിച്ച സ്ത്രീയുമായുള്ള ട്രെയിനില്‍ വച്ചുള്ള പരിചയപെടലും ഫോണ്‍ സമ്പര്‍ക്കവുമാണ് അവനെ ആ പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് നയിച്ചത് .കൂട്ടുകാരന്‍ ആദ്യം കണ്ട റൂമിലേക്ക്‌ ചാടിക്കയറി ,അവിടെ പരുങ്ങി നിന്ന അവനോടു കാശു വാങ്ങുന്നതിനിടെ ആ സ്ത്രീ പറഞ്ഞു "പുതിയ പെണ്‍കുട്ടിയാ സൂക്ഷിക്കണം "
മദ്യ ലഹരിയില്‍ അവളുടെ മേല്‍ ചാടി വീണപ്പോഴും രക്തക്കറ പുരണ്ട വസ്ത്രങ്ങളോട് കൂടി ഇറങ്ങി പോരുമ്പോഴും ഒരക്ഷരം പോലും ഉരിയാടാതെ നിന്ന അവളുടെ മുഖം ജ്വലിക്കുന്ന ഒരഗ്നിസ്ഫുലിങ്ങമായി മനസ്സില്‍ പകര്‍തപെട്ടു   കഴിഞ്ഞിരുന്നു .
എട്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു പോയ തെറ്റിനെ കുറിച്ചോര്‍ത്തു ഒരുപാട് സങ്കടപെട്ടിരുന്ന മുപ്പതുകാരനായ ആ അവിവാഹിതന്‍ തന്റെ മുഖ     ചായയുള്ള എട്ട് വയസ്സുകാരെനെയും അവളെയും ആ റോഡു പണിക്കാരുടെ കൂട്ടത്തില്‍ നിന്നും കൂട്ടികൊണ്ട് നടക്കുവാന്‍  തുടങ്ങി .......................ഈ ഭൂമിയില്‍ നന്മയുടെ നീരുറവ ഇനിയും വറ്റി പോയിട്ടില്ലെന്ന് ഓര്‍മിപിച്ചു   കൊണ്ടു.............

Friday, December 10, 2010

ഒരു കഥ

     ഒരു കഥ
ഇന്നെനിക്കു രണ്ടു കഥകളാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് അതില്‍ ഒന്നാമത്തെ കഥ ഒരു പൂവിനെ കുറിച്ചാണ്
ആ പൂവിനു ഒരു പ്രത്യേക ഗന്ധമായിരുന്നു ചിലര്‍ക് വളരെയധികം ഇഷ്ടപെടും  എന്നാല്‍ മാറ്റു ചിലര്‍ക്ക് തീരെ ഇഷ്ടപെടില്ല വേറെ  ഒരു പൂന്തോട്ടത്തിലും
അത്തരത്തിലുള്ള ഒരു പൂവ് ആരും കണ്ടിരുന്നില്ല തിരിച്ചറിയുവാനാകാത്ത ഗന്ധമുളളതിനാലാവാം ചിത്ര ശലഭങ്ങള്‍ ആ പൂവില്‍ പരാഗണം നടത്തുവാന്‍ പേടിച്ചു .എങ്കിലും സൂര്യ പ്രഭയില്‍ വെട്ടിതിളങ്ങുമായിരുന്നു ആ പൂവ്. ആര്‍ക്കും തന്നെ അറിയാത്ത പേരുള്ള ഒരു ചെടിയില്‍ ആ പൂവ് ഈ ഭൂമിയില്‍ കുറെ കാലം പുഷ്പിച്ചു നിന്നു. സംശയങ്ങള്‍ ബാക്കിയാക്കി കൊഴിഞ്ഞു വീണു .
രണ്ടാമത്തെ കഥ ആ പൂവ് വിരിഞ്ഞ ചെടിയെ പറ്റിയാണ് ഇത് വരെ ആര്‍ക്കും അറിയാത്ത ആ ചെടിയെ പറ്റി എനിക്കറിയാം പക്ഷേ.....................
മുള്ളില്ലാത്ത ചെടിയയത് കൊണ്ട് ,ആ ചെടിയുടെ പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന വണ്ടുകളുടെ കുത്തിനെ പേടിയുള്ളത് കൊണ്ട് ,ഇനി മൂന്നാമതൊരു കഥ നിങ്ങളോട് പറയുവാന്‍ ആഗ്രഹമുള്ളത്‌  കൊണ്ട് തത്കാലം ഞാനത് പറയുന്നില്ല ..
ആ ചെടിയുടെ രഹസ്യം നിങ്ങളോട് പറയുവാന്‍ പറ്റാത്തതിലുള്ള ദുഖം പേറിക്കൊണ്ട്  ...........................
മനസാക്ഷിക്കുത്ത് സഹിച്ചു കൊണ്ട് ഞാനും ആ രഹസ്യവും വിസ്മ്ര്‍തിയില്‍ ലയിച്ചോട്ടെ..........,പ്ലീസ് .........     

Thursday, December 9, 2010

ഹായ്............... ഒരു മിനിറ്റ്.................

  ഹായ്............... ഒരു മിനിറ്റ്.................
ഞാന്‍ പറയുന്ന  എല്ലാ  കളവുകളും സമൂഹത്തിനു മുന്നില്‍ ന്യായീകരിച്ചു എന്നാല്‍ കിടപ്പറയില്‍ തിരുത്തുവാന്‍ ശ്രമിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
എന്റെ എല്ലാ കൊള്ളരുതായ്മകളും മനസ്സിലാക്കിയ ,എന്റെ പല വ്ര്തികെടുകള്‍ക്കും മനസ്സില്ലാ മനസ്സോടുകൂടിയെങ്കിലും കൂട്ട് നില്‍കുന്നവളയിരുന്നു എന്റെ ഭാര്യ .
എന്റെ മക്ക്കളെ എന്നെക്കാളും സ്നേഹിച്ചു പരിപാലിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
പക്ഷേ ഇന്നവള്‍ ഒരു കുറിപ്പ് എഴുതി വെച്ച് വീട്ടില്‍ നിന്നിറങ്ങി പോയിരിക്കുന്നു .കുറിപ്പിലവള്‍  എന്നോടിങ്ങനെ പറഞ്ഞു
"എന്നെ കോവര്‍ കഴുതകളുടെ കൂട്ടത്തില്‍ പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ,നിങ്ങള്‍ക്കു പറ്റിയ വേറെ ഒരു വിഡ്ഢി കൂശ്മാണ്ട്തെ  തിരയാന്‍ ആരംഭിച്ചു കൊള്ളൂ"
അത് കൊണ്ട് ഞാനിന്നു വിഭാര്യനായി കഴിയുന്നു താത്പര്യമുള്ള 'ബുദ്ധിയുള്ള' വിഡ്ഢി കൂശ്മാണ്ടങ്ങള്‍ക്ക്  സ്വാഗതം
(NB;ഞാനിപ്പോ ആളാകെ മാറിയിട്ടുണ്ട് ഒരു ഭയങ്കര ചേഞ്ച്‌ )

നാടോടികള്‍

   നാടോടികള്‍
പൊടുന്നെനെ ആയിരുന്നു ആള്‍ക്കൂട്ടം ഒരു ജനാവലി ആയി മാറിയത് .ബസ്‌ സ്റ്റാന്റിന്റെ തെക്കേ മൂലയില്‍ രൂപം കൊണ്ട മനുഷ്യ സഞ്ചയത്തിന് ഒത്ത നടുക്ക്  നിന്നു കൊണ്ടായിരുന്നു ആസ്ത്രീ ആര്‍ത്തട്ടഹസിച്ചിരുന്നത് "ദേ ഇവള്‍ തന്നെയാ ബസില്‍ എന്റെ പിറകില്‍ നിന്നിരുന്നത് .ഇവള്‍,ഇവളാ  എന്റെ മാല അഴിച്ചെടുത്തത് ആ മാല അവളുടെ കയ്യില്‍ കാണും .ആരെങ്കിലും അതൊന്നു വാങ്ങി തരൂ "മെലിഞ്ഞു എല്ലിന്‍ കൂടായി മാറിയ ഒരു കൈകുഞ്ഞിനെ ഒരു തോളിലും തന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളടങ്ങിയ ഭാണ്‍ഡക്കെട്ട് മറ്റേ തോളിലുമിട്ടു ആ നാടോടി സ്ത്രീ നിസ്സഹായയായി, പേടിച്ചരണ്ട ഒരു ഇര വേട്ടക്കാരന്റെ മുന്നില്‍ പെട്ട പോലെ ആ ആള്‍ക്കൂട്ടത്തില്‍  പതുങ്ങി നിന്നു .
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അവളുടെ  ഭാണ്‍ഡക്കെട്ട് പിടിച്ചു വാങ്ങി  നിലത്തേക്ക് ചൊരിഞ്ഞു.അത് മുഴുവന്‍ തിരഞ്ഞു നിരാശരായ ജനങ്ങള്‍ അവളെ  ചുഴിഞ്ഞു നോക്കുവാന്‍ തുടങ്ങി ആരോ ഒരാള്‍ പറഞ്ഞു "അതവിടെ കാണും " പണ്ട് ബഷീറിനോട്‌ പറഞ്ഞ പോലെ ഒരമ്പതു പേര്‍ എറ്റു പറഞ്ഞു "ആ അതവിടെ കാണും "
ബലിഷ്ടമായ കൈകള്‍ വന്നു അവളുടെ മാറിടത്തിലും മടിക്കുത്തിലും വന്നു പതിക്കുമ്പോള്‍ ,ഒരു കണ്ണ് പോലും ആ പ്രവര്‍ത്തിയെ വെറുത്തില്ല ,ഒരു നാവു പോലും അതിനെതിര ശബ്ദമുയര്‍ത്തിയില്ല  'കൌരവ സഭയില്‍ പണ്ട് പാഞ്ചാലിക്കു നോക്കുവാന്‍ കണ്ണുകള്‍ പത്തുണ്ടായിരുന്നു'
അപ്പോഴും ഉയര്‍ന്നു  താന്നു കൊണ്ടിരിക്കുന്ന കൈകള്‍ തനിക്കവകാശപെട്ട പാലിന് വേണ്ടിയാണെന്ന് കരുതി ആ കൊച്ചു കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..................
............................... . 

Wednesday, December 8, 2010

ചോദ്യോത്തരം

               ചോദ്യോത്തരം
പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലഘട്ടത്തില്‍ ഞാന്‍ അവളോട്‌ ചോദിച്ചു "എന്റെതാവുമോ?"അവള്‍ പറഞ്ഞു "ഇത് അതിനുള്ള സമയമല്ല" പ്രതീക്ഷയുടെയും പ്രത്യുത്തരതിന്റെയും നാളുകളില്‍ എന്റെ ചോദിയം കേള്‍ക്കാന്‍ അവള്‍ കാത്തു നിന്നില്ല .പ്രായവും പ്രണയവും തളര്‍ന്നപ്പോള്‍ ഞാന്‍ പ്രതികാരത്തിന്റെയും പ്രലോഭനങ്ങളുടെയും വഴിലായിരുന്നു അത് കൊണ്ട്‌ ഞാനവളോടു പറഞ്ഞു "നിനക്കു പോകാം ".

Tuesday, December 7, 2010

ഓട്ടുപാത്രം

      ഓട്ടുപാത്രം
സായം സന്ധ്യയുടെ ഇളം കാറ്റ് ഏറ്റു ബീച്ചില്‍ തോളോട് തോള്‍ മുട്ടിയിരുമ്മി ഇരുന്നു കൊണ്ട് സ്വപ്ന ജീവിയായ കാമുകി കാമുകനോട് ചോദിച്ചു "എന്റെ മനസ്സിലെന്താണെന്ന് പറയാമോ?"അവന്‍ പറഞ്ഞു "നീ ലോകത്ത് മറ്റ് ആരെക്കാളുമധികം
സ്നേഹിക്കപെടണം "ഹൃദയത്തില്‍ നിന്നു പുറപ്പെട്ട പുഞ്ചിരി അവളുടെ മുഖ സൌന്ദര്യത്തിന്റെ മാറ്റു കൂട്ടി ജീവിത യഥാര്‍ത്യങ്ങളോട് പടവെട്ടി കൊണ്ടിരിക്കുന്ന കാമുകന്‍ തിരിച്ച അതേ ചോദ്യം   ചോദിച്ചു അവള്‍ മുമ്പ് കണ്ട സിനിമകളിലെ കാണാപാടമായി കഴിഞ്ഞ ഡയലോഗുകള്‍ ഉരുവിടാന്‍ തുടങ്ങി കാമുകന്‍ എഴുന്നേറ്റു നടന്നു നീങ്ങവേ അവളോട്‌ വിളിച്ചു പറഞ്ഞു "നിന്റെ വീടിലെ അടുക്കളയില്‍ വെണ്ണീര്  സൂക്ഷിക്കുന്ന,ക്ലാവ് പിടിച്ച ആ പഴയ ഓട്ടുപാത്രമില്ലേ  ആ ഓട്ടുപാത്രം പോലെയാണ് എന്റെ മനസ് "സ്വപ്ന ലോകത്ത് നിന്നും പെട്ടന്നാരോ തള്ളി വിട്ട പോലെ കാമുകി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി കാമുകന്റെ പിന്നാലെ ................,

Monday, December 6, 2010

വന്മരങ്ങള്‍

                                                               വന്മരങ്ങള്‍
'വന്മരങ്ങള്‍ കടപുഴകി വീണിരിക്കുന്നു ' നാടിനെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടാണ് എല്ലാവരും ഉറക്കമെഴുന്നേറ്റത്.
എല്ലാവരും വീണു കിടക്കുന്ന മരങ്ങളുടെ അടുത്തേക്ക് ഓടി
"അതെങ്ങനെയാ?ഇന്നലെ പേമാരിയോ,വെള്ളപൊക്കമോ  കൊടുങ്കാറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ വന്‍ മരങ്ങള്‍ നിലം പതിക്കാന്‍ "അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു
മരങ്ങളുടെ വേരിനടിയിലേക്ക് പരിശോടിക്കുവനെത്തിയ അവരെ കാത്തുഒരു പട്ടം ചിതല്‍ പുറ്റുകള്‍   ചിരിച്ചു കൊണ്ട് നില്പുണ്ടായിരുന്നു ..........

വിപ്ലവവും പ്രണയവും

  വിപ്ലവവും പ്രണയവും ബലികുടീരങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിന്നു
മന്ദീഭവിച്ച ശ്വാസോച്ചാസത്തോടെ ..........
വിപ്ലവവും പ്രണയവും വേര്‍പിരിയാത്ത
ആത്മ ശത്രുക്കളാണെന്ന് അവര്‍ എന്നോടു
പറയുന്നുണ്ടായിരുന്നു
എന്റെ പ്രണയമേ...................
എന്റെ വിപ്ലവമേ....................
കവിതയാണ് നിങ്ങളെയെനിക്ക്
നേടിത്തന്നതും നിലനിര്‍ത്തിയതും
കലാലയങ്ങളുടെ ചുവരുകള്‍കിടയില്‍
ഒരുപാടു മുഴങ്ങിക്കേട്ട-
പ്രണയവും വിപ്ലവവും (ശത്രുക്കള്‍ എങ്കിലും )
ഒഴുകി പരക്കട്ടെ കവിതകളിലൂടെ .......
നിങ്ങളുടെ ഓര്‍മകളിലൂടെ ....
'കാരണം ഞാനും കവിതയും ,നിങ്ങളെയും
നിങ്ങളുടെ പ്രണയത്തെയും വിപ്ലവതെയും ഒരുപാടിഷ്ടപെടുന്നു '

കുറ്റ സമ്മതം

          കുറ്റ സമ്മതം
കോടതി മുറിയിലുണ്ടായിരുന്നവര്‍  എല്ലാവരും തന്നെ അയാളെ വളരെയധികം വെറുപ്പോട് കൂടി നോക്കി നിന്നു .
ന്യായാധിപന്‍  ചോദിച്ചു "സ്വന്തം കൂട്ടുകാരനെ കഴുത്ത്‌ കൊന്നതിനു താങ്കള്ക് എന്തെങ്കിലും കാരണം  ബോധിപ്പിക്കുവാനുണ്ടോ?
കഥാകൃത്തായ  പ്രതി പറഞ്ഞു തുടങ്ങി "സര്‍ ഞാന്‍ ഒരുപാടു കഥകെളെഴുതിയിട്ടുണ്ട്  ,സമൂഹത്തെ ചിന്തിപ്പിച്ചിട്ടുണ്ട് .ഞാന്‍ എന്റെ  കഥകെളെഴുതിയിരുന്നത് ഒരു പ്രത്യേക തരാം മഷി ക്കൂട്ട് കൊണ്ടായിരുന്നു . ജീവിതാനുഭവങ്ങളും, ഭാവനയും,സമാസമം ചേര്‍ത്ത് രക്തത്തില്‍ മുക്കിയായിരുന്നു ഞാന്‍ എഴുതിയിരുന്നത് എന്റെ രക്തവും അനുഭവങ്ങളും ഇനിയും ഉപയോഗിച്ചാല്‍ ഇനി ഞാന്‍ ജീവിച്ചിരിക്കില്ല പക്ഷേ എനിക്കിനിയും എഴുതണമായിരുന്നു അത് കൊണ്ടാണ് സര്‍,അത് കൊണ്ടാണ് ഞാനെന്റെ കൂട്ടുകാരെന്റെ  ചങ്ക് പിളര്‍ന്നത് "
അയാളുടെ വാക്കുകള്‍ കോടതി മുറിയിലാകെ മുഴങ്ങി കൊണ്ടിരുന്നു .

ആഗോളവത്കരണം

                                                     ആഗോളവത്കരണം
പണ്ട് അച്ഛന്റെ കൈ പിടിച്ചു ഈ തെരുവിലുടെ നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു എന്നാണെനിക്കു   നെഞ്ചും വിരിച്ചു  ഒറ്റയ്ക്ക്  ഇതിലെ നടക്കുവാന്‍ സാധിക്കുക പൊതു നിരത്തിലെ കുഴല്‍ കിണറില്‍ നിന്നും അച്ഛന്‍ വെള്ളമടിച്ചു തരുമ്പോള്‍ അത് പോലെ ചെയ്യുവാന്‍ ഞാനും ആഗ്രഹിച്ചിരുന്നു അച്ഛന്‍ സ്വന്തം സ്ഥലത്തെ ക്ര്ഷി നനയ്ക്കുമ്പോള്‍ ഇതെല്ലം ഒറ്റയ്ക്ക് ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നു
പക്ഷേ ഇന്ന് ഞാന്‍ 'പലവിധ കരാറുകളുടെ താഡനങ്ങള്‍'  ഏറ്റു ഈ തെരുവിലൂടെ ഓടികൊണ്ടിരിക്കുകയാണ് ,അവര്‍ ഒഴിച്ച് തരുന്ന വെള്ളം കുടിച് ദാഹം ശമിപ്പിക്കുകയാണ് ,അവരുടെ സ്ഥലത്ത് അവര്‍ക്ക് വേണ്ടി ക്രിഷി ഇറക്കി കൊണ്ടിരിക്കുകയാണ് ,പുതിയ ഒരു ലോകം സ്വപ്നം കണ്ട് കൊണ്ട് ......................

Sunday, December 5, 2010

ഏകോദര സാഹോദര്യം

                                                     ഏകോദര   സാഹോദര്യംഅയാള്‍ കാട്ടിലേക്കുള്ള വഴില്‍ കൂടെ ധ്ര്‍തിയില്‍ നടന്നു പോവുകയായിരുന്നു അപ്പോഴാണ് മത സൊഹാര്‍ദ യോഗം കഴിഞ്ഞു ഫാദെറും ,മുസ്ലിയാരും ,സ്വാമിയും എതിരെ വന്നത്
തികഞ്ഞ ഈശ് ശര   വിശ്വാസിയായ അയാളോട് മൂവരും ഒരേ സ്വരത്തില്‍ ചോദിച്ചു "എങ്ങോട്ടാ?" അയാള്‍ പറഞ്ഞു "കട്ടില്‍ വന്ന പുതിയ മന്ത്രവാദി മനസ് വായിക്കാന്‍ പഠിക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുന്നുണ്ടെന്നു എനിക്ക് സ്വപ്ന ദര്‍ശനം ലഭിച്ചു ഞാനാ വിദ്യ പഠിക്കാന്‍ പോവുകയാ "
ടപ്പേ ടപ്പേ ടപ്പേ , ബലിഷ്ടമായ  ആറ് കരങ്ങള്‍  അയാളുടെ ദേഹത്തെ വരിഞ്ഞു മുറുക്കി ,അയാളുടെ മരണവെപ്രാളം പുരോഹിതന്‍ മാരുടെ തൂവെള്ള വസ്ത്രത്തിന്റെ മിന്നിതിളപ്പില്‍ അലിഞ്ഞു പോയി ,

നിര്‍ബാധ പതനo

          നിര്‍ബാധ   പതനo 
അവളെ കണ്ടത് മുതല്‍ പ്രണയ ലഹരിയില്‍
എല്ലാം മറന്നു അവന്‍ യാത്ര ചെയ്യുവാന്‍ തുടങ്ങി
കാടിന്റെ നിശബ്ദപ്രണയവും ,
പുഴകളുടെ ഒഴുകുന്ന പ്രണയവും
കടലിന്റെ ഇരമ്പുന്ന പ്രണയവും ആസ്വദിച്ചു
കിളികളുടെ പ്രണയ ഗീതികകള്‍ ഏറ്റു പാടി 
അവന്‍ യാത്ര തുടര്‍ന്നു
പ്രണയ ദൂതുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  മേഘ ലോകവും,
പ്രണയ വല്ലരികള്‍ പൂത്തുലഞ്ഞു നില്ക്ക്കുന്ന നക്ഷത്ര ലോകവും പിന്നിട്ടു
സ്വര്‍ഗത്തില്‍ പ്രണയിതാക്കള്‍ക്ക് മാത്രമുള്ള ഉദ്യാന കവാടത്തിലെത്തി പക്ഷേ .
കവല്‍മലഖ അവനെ പിടിച്ചൊരു തള്ളു കൊടുത്തു
എന്നിട്ട് പറഞ്ഞു "ഇവിടെ ONE SIDE LOVERS ഇന് പ്രവേശനമില്ല"
തള്ളിന്റെ ആഘാതത്തില്‍ കാറ്റഴിച്ചുവിട്ട ബലൂണിനെ  പോലെ
നിര്‍ബാധം അവന്‍ ഭൂമിയിലേക്ക്  പതിച്ചു കൊണ്ടിരുന്നു   

Saturday, December 4, 2010

ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം

          ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം
31/5/08 തിങ്കള്‍
ഒരിക്കല്‍ക്കൂടി ഞാന്‍ കെട്ടിപിടിച്ചോട്ടെ എന്റെ തലയിണയെ..............ഇതോരപെക്
ഷയാണ് ,ഇനിയൊരിക്കലും സ്വൊന്തം ആവില്ലെന്നുറപ്പായിട്ടും ................
വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ രാത്രികളിലും ശ്വാസം മുട്ടുവോളം ബലത്തില്‍ തലയിണയെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു ഞാനുറക്കത്തിലേക്ക്  വഴുതി വീണിരുന്നത് ............അന്നൊന്നും ഞാന്‍ അതിനു നിന്നോട് സമ്മതം ചോദിച്ചിട്ടുണ്ടായിരുന്നില്ല അതിന്റെ ആവശ്യകത എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല
പക്ഷേ ഇന്ന് ,
എന്റെ ഹൃദയമിടിപ്പിനനുസരിച്ചു ദൈര്‍ഖ്യം മാറികൊണ്ടിരിക്കുന്ന തരംഗങ്ങള്‍ നിന്നിലെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു (അതാണെന്റെ കേട്ടറിവ് )

തിരിച്ചെത്തുന്ന  തരങ്ങങ്ങളില്‍ നിന്റെ സമ്മതമോ വിസമ്മതമോ എന്നു എനിക്കറിയില്ല ,രണ്ടാണെങ്കിലും ഇന്ന് ഞാനത് കാത്തു നില്‍ക്കുന്നില്ല  അതിന്റെ ആവശ്യകത എനിക്ക്തോന്നുന്നില്ല .
ഞാന്‍ ഉറങ്ങിക്കോട്ടെ , ശ്വാസം മുട്ടുവോളം ബലത്തില്‍ നിന്നെ കെട്ടി പിടിച്ചു കൊണ്ടു ......................... ശ്വാശ്വതമായി .........................ഒരു പൊന്‍ പുലരി സ്വപ്നം കാണാതെ ..............................

തിരിച്ചറിവ്

        തിരിച്ചറിവ്
അരുണ കിരണങ്ങളുടെ തലോടെല്‍ ഏറ്റു
വിത്തുകള്‍ക്കുള്ളില്‍ നിന്നും ഞാനും നീയും പുറത്ത് വന്നു
വെള്ളവും വളവും താനെ വന്നു പതിച്ചപ്പോള്‍ നമ്മള്‍ വളര്‍ന്നു
ഞാന്‍ എന്നെയും നീ നിന്നെയും നമ്മള്‍ നമ്മളെയും അറിയാതെ ..........
ഞാന്‍ പടര്‍ന്നു കയറിയ ചില്ലയും
നീ പടര്‍ന്നു കയറിയ ചില്ലയും വത്യസ്തങ്ങളായിരുന്നു
പടര്‍ന്നു കയറിയ ചില്ലകളില്‍ നിന്നും പടര്‍ന്നു
പന്തലിച്ചു നമ്മള്‍ കണ്ടുമുട്ടി
'ഒടുക്കം ഞാന്‍ എന്നിലെ എന്നെയും നീ നിന്നിലെ നിന്നെയും
കണ്ടെത്തി പക്ഷേ അപ്പോഴേക്കും .......
നമ്മള്‍ പടര്‍ന്നു കയറിയ വടവ്ര്‍ക്ഷതിന്റെ
കടക്കല്‍ കോടാലി വെക്കപെട്ടിരുന്നു

Friday, December 3, 2010

ചിന്താ ഭാരം

       
                                                                      ചിന്താ ഭാരം
മരവിച്ച മനസ്സോടുകൂടി എയര്‍പോര്‍ട്ടിനകത്തെ ശീതളിമയിലൂടെ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോഴും അയാള്‍ ചിന്തി   ക്കാതിരുന്നില്ല 'എല്ലാം പെട്ടന്ന് ആയിപോയില്ലേ ?' "ഇല്ല "എല്ലാം മറന്നു ജീവന് തുല്യം അവളെ സ്നേഹിച്ചത് തന്നെയാണ് തന്റെ തെറ്റ് അയാള്‍ സ്വയം ആശ്വസിച്ചു കൊണ്ടിരുന്നു
"സര്‍ പത്തു കിലോ അധിക ലഗേജിനു നികുതി കെട്ടണമെന്ന് എയര്‍ പോര്‍ട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കൊണ്ട് പോകുന്ന അമിത ചിന്താ ഭാരത്തിനു താന്‍ നികുതിയൊന്നും ചോദിക്കില്ലല്ലോ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് അയാള്‍ മുന്നോട്ടു നdaന്ന് നീങ്ങി  

Sunday, November 28, 2010

വനിതാ വിമോചനം

                                             വനിതാ വിമോചനം നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ ശീതീകരിച്ച ഓഡിറ്റൊറിയത്തില്‍ നിന്നും വനിതാ വിമോചനത്തെ കുറിച്ച് പുതിയ സെക്രട്ടറി ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു
"സ്ത്രീ സംരക്ഷിക്കപെടെണ്ടവളാണ് .അവള്‍ ഇന്ന് എല്ലാ രംഗങ്ങളിലും  പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ,സ്വന്തം വീട്ടില്‍ പോലും അവള്‍ക്ക് സുരക്ഷയില്ല  "
മൈക്രോമിനിസ്ലീവ് ബ്ലൌസും പുറത്ത് കാണാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത  വിധം സാരിയും ധരിച്ച അവരായിരുന്നു ആ സദസ്സിന്റെ ശ്രദദാ കേന്ദ്രം
കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ പെട്ട് പ്രസംഗ പീOത്തില്‍   നിന്നും പറന്നു വീണ പോയിന്റ്‌ നോട്ട് എടുക്കുവാന്‍ വേണ്ടി ഒന്ന് കുനിഞ്ഞ അവര്‍ ,സദസ്സിന്റെ മുന്‍ നിരയിലിരിക്കുന്ന മാന്യന്മാരുടെ നിമിഷാര്‍ധ  നയന പ്രഹരത്തിന്റെ സ്ഥബ്ധതയില്‍ ഒരു നിമിഷം പുളകം കൊണ്ട ശേഷം തന്റെ പ്രസംഗം തുടര്‍ന്നു ,നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ് കണങ്ങള്‍ ചമയങ്ങളോട് കൂടി ഒലിച്ചിറങ്ങവെ.................
... 

Friday, November 26, 2010

എന്റെ സന്ധ്യകള്‍

         എന്റെ  സന്ധ്യകള്‍
എന്റെ സന്ധ്യകള്‍ക്ക് പശ്ചാത്താപം തുടിക്കുന്ന
ഹൃദയ സ്പന്ദനങ്ങള്‍ കൂട്ടുണ്ടായിരുന്നു
മൂവന്തിയുടെ വെളുപ്പും ചുവപ്പും കലര്‍ന്ന മഞ്ഞ നിറം
ദൈവ ചിന്ത ഉണര്‍ത്തിയിരുന്നു
കൂടുകളില്‍ ചേക്കേറുന്ന കിളികളുടെ കലപിലകളും
ചീവിടിന്റെ പാട്ടും ഒരു നല്ല -
നാളെയെ പറ്റി  ഓര്‍മിപ്പിച്ചിരുന്നു
 ഇന്ന്
കിളികളുടെ കലപിലകളും ചീവിടിന്റെ പാട്ടും
ഞാന്‍ കേള്‍ക്കുന്നില്ല അതിനെനിക്കു സമയമില്ല
മൂവന്തിയുടെ വര്‍ണരാശി എന്റെ തലക്കുള്ളില്‍
ഒരു പെരുപ്പ്‌ സ്ര്ഷ്ടിക്കുന്നു
ഉന്മാദം നിറച്ച മധു ചഷകങ്ങള്‍ കാലിയാകന്നത് പോലെ  
എന്റെ  സന്ധ്യകള്‍ കൊഴിഞ്ഞു വീഴുന്നു
 എന്റെ  സന്ധ്യകള്‍ കളങ്കപ്പെട്ടിരിക്കുന്നു
പക്ഷേ ,ഇന്നും സന്ധ്യക്ക് വീശുന്ന
അനാദിയില്‍ നിന്നും പുറപെടുന്ന ഇളം കാറ്റ്
പ്രതീക്ഷകളുടെ  ബീജങ്ങളേറി   എന്നെ തഴുകി -
കടന്നു പോകുന്നത് ഒരു ആശ്വാസം ആവുന്നത്  ഞാനറിയുന്നു

അവസ്ഥാന്തരങ്ങള്‍

                                                     അവസ്ഥാന്തരങ്ങള്‍
'എങ്കിലും ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ വന്നല്ലോ' ആദ്യമായിട്ടാണ് അവളവന്റെ കൂടെ സിനിമക്ക് പോകാമെന്ന് സമ്മതിക്കുന്നത് ഇന്നത്തെ ഏറ്റവും  സന്തോഷവാനായ ആള്‍ താനാണ് എന്ന്  അവനു തോന്നി
സിനിമയിലെ നായിക നായകന്‍മാരോടൊപ്പം അവനും അവളും സ്വപ്ന ലോകത്ത് സഞ്ചാരം തുടങ്ങി അപ്പോഴായിരുന്നു അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ചേട്ടന്റെ നമ്പര്‍ കണ്ടയുടനെ അവന്‍ ക്ലാസ്സിലാണെന്നു മെസ്സേജ് അയച്ച ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു
വയ്കിട്ടു അച്ഛന്റെ മ്ര് തദേഹവുമായി ആംബുലന്‍സില്‍ തിയ്യേട്ടറിനടുതുകൂടി  അവന്‍ കടന്നു പോയി 'ഇന്നത്തെ ദിവസത്തെ ഏറ്റവും ദുഖിതനായി '  

Thursday, November 25, 2010

സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

       സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

ഞാനൊരു വിവര്‍ത്തകന്‍   മാത്രം (ദൈവ സന്ദേശത്തിന്റെ )
ആഴിയില്‍ നിന്ന് ഉയര്‍ന്നു  വന്നവനും
ആഴിയുടെ അടിതട്ടില്‍   ഒളിച്ചവനും
ഒരാള്‍ തന്നെയാണോ എന്നെനിക്കറിയില്ല
കാരണം അത് ദൈവികമാണ്
വായു പ്രഹരമേറ്റ് നിര്‍ത്തം ചെയ്യുന്ന
തളിരിലകള്‍ക്ക്  പോലും അറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ ആശ്വസം നല്‍കിയ കുഷ്ഠ രോഗി-
കള്‍ക് അറിയാം ,അച്ഛനില്ലാതെ എന്നെ
പ്രസവിച്ച അമ്മക്കറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ എന്റെ കടമ ഭംഗിയായി നിര്‍വഹിച്ചു
പക്ഷേ നിങ്ങളെന്നെ ദൈവമാക്കി
"ഇതില്‍ ഞാന്‍ തെറ്റുകാരനല്ല
IT IS NOT SUPPOSED TO HURT ANY RELIGIOUS FAITH ,
WROTE AS PER ISLAMIC BELIVES

സ്വപ്ന ലോകം

            സ്വപ്ന ലോകം

അവളെന്നോട് ചോദിച്ചു "നീ സ്വപ്നം കാണുകയാണോ? " ഞാന്‍ പറഞ്ഞു"അല്ല സ്വപ്നങ്ങള്‍ തുന്നിക്കൂട്ടുകയാണ്ചിതലരിച്ചു ചിന്നിച്ചിതറിയ സ്വപ്നങ്ങള്‍ ഒരുമിച്ചു കൂട്ടി തുന്നിക്കൂട്ടുകയാണ്  ഞാന്‍ "അവള്‍ ചോദിച്ചു "എന്തിനാ ഇപ്പോള്‍ ഇങ്ങനെ ?" ഞാന്‍ പറഞ്ഞു "വില്ക്കാനാണ്  കൂട്ടുകാരി ,ജീവിതവും അതിന്റെ സ്ഥായിയായ വിരസതയും എന്നെ സ്വപ്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലെതിച്ചിരിക്കുന്നു  ","നിന്റെ കയ്യിലുണ്ടോ കുറച്ചു  മധുരമുള്ള സ്വപ്നങ്ങള്‍ കടം തരുവാന്‍ ".

ഡിപ്ലോമ ഇന്‍ മൈന്‍ഡ് റീടിംഗ് ടെക്നോളജി

            ഡിപ്ലോമ  ഇന്‍  മൈന്‍ഡ്  റീടിംഗ്  ടെക്നോളജി

കണ്ണട വെച്ച താടിക്കാരന്‍ ചോദിച്ചു  "എന്താ ഇപ്പോള്‍ പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ? "
മറുപടിയായി കഥാകൃത്ത് പറഞ്ഞു "മറ്റുള്ളവരുടെ മനസ് റാഞ്ചിയെടുത് കൊണ്ടായിരുന്നു ഞാനിതു വരെ കഥകളെ ഴുതിയിരുന്നത് ഇപ്പോള്‍ അതിനു സാധിക്കുന്നില്ല അതിനു ശ്രമിക്കുമ്പോള്‍ കയ്യില്‍ നിന്നും വഴുതി പോകുന്നത് പോലെ "
കഥാകൃത്ത് തുടര്‍ന്നു.
"മറ്റുള്ളവരുടെ മനസ്സിനെ പൂര്‍ണമായും വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് അമേരിക്കയില്‍ തുടങ്ങിയിട്ടുണ്ട് പോലും ഇപ്പോള്‍ ഞാനത് പഠിക്കാന്‍ പോവുകയാ .........."
അയ്യോ ഇത്രയും ദൂരെ പോയി പഠിക്കുകയോ?" ഓണ്‍ ലൈനിലോ  തപാലിലോ പഠിച്ചാല്‍ പോരേ ?
"എന്റെ മുന്നില്‍ നില്‍ക്കുന്ന നീ പോലും ഒരു വ്യാജനാണോ? ഒര്‍ജിനല്‍ ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഈ കാലത്ത് അതിനുള്ള സമയവും ധയ് ര്യവും സമയവും എനിക്കില്ല എന്ന് പറഞ്ഞു  കഥാകൃത്ത് നടന്നു പോയി .....

Wednesday, November 24, 2010

പ്രക്ഷുബ്ധ പ്രക്ഷോഭം

                                                          പ്രക്ഷുബ്ധ പ്രക്ഷോഭം
"ലൈംഗികതയോടുള്ള സങ്കുചിത  മനോഭാവം ഈ ആധുനിക സമൂഹം തൂത്ത്‌ എറിയെണ്ടതുണ്ട് .വിവാഹ സമ്പ്രദായത്തിന്റെ ഊരാക്കുടുക്കുകള്‍ പൊട്ടിച്ചെറിയണം.   ലൈംഗികത ആസ്വദി ക്കപെടാനുള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീ വേശ്യലയങ്ങളും ,പുരുഷ വേശ്യലയങ്ങളും നിയമാനുസ്ര്തമാക്കണം . എങ്കില്‍ മാത്രമേ ഈ നാട്ടില്‍ നടക്കുന്ന ലൈംഗികാതിക്രമണങ്ങള്‍ക്ക്‌ ഒരു അറുതി വരികയുള്ളൂ"ആധുനിക ചിന്താഗതിക്കാരനായ സാംസ്‌കാരിക നേതാവ്  പ്രക്ഷുബ്ധതയോട്  കൂടി പറഞ്ഞു നിര്‍ത്തി.
"താങ്കളുടെ ഈ നിലപാട്   സംസ്കാരികാപചയത്തിനിട     വരുത്തുകയില്ലേ ?"  എന്ന പത്രലേഖകന്റെ  ചോദിയത്തിനു ഉത്തരം പറയാതെ കാറിലേക്ക് ഓടി കയറിയ നേതാവ് കാറിലിരുന്നു കൊണ്ടു പറഞ്ഞു "ഇപ്പോള്‍ മറുപടി പറയാന്‍ സമയമില്ല ഉടനെ തന്നെ 'എയിഡ്സ്' ബാധിച്ച അഞ്ചു വയസ്സുകാരന്  സ്കൂളില്‍  പ്രവേശനം  നല്‍കാത്തതിനെതിരെ വമ്പിച്ച പ്രക്ഷോഭ പരിപാടിയുണ്ടെന്ന് പറഞ്ഞു കാര്‍ ഓടിച്ചു പോയി .

Tuesday, November 23, 2010

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........     

Monday, November 22, 2010

രക്തം ഇറ്റിറ്റു വീഴുന്ന കണ്ണുകള്‍

                                            രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍  
"
രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍" വീണ്ടും അതേ സ്വപ്നം, കുറെ ദിവസമായി എന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് ഈ സ്വപ്നം
രണ്ടു ദിവസം മുന്‍പായിരുന്നു ആ സംഭവം നടന്നത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടുകാരുടെ കൂടെ ബസ്‌സ്റ്റാന്റ്ഇലേക്ക്  നടക്കുമ്പോള്‍ വഴിലായിരുന്നു അയാളെ കണ്ടത് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അയാളുടെ കണ്ണുകള്‍ നന്നായി ചുവന്നിരുന്നു അയാളുടെ നോട്ടത്തിലും ഭാവത്തിലും സാധാരണ ഭിക്ഷക്കാരില്‍ നിന്നും വ്യത്സ്ത്മായി ഒരു "ദയനീയത " എനിക്ക് കാണാന്‍ കഴിഞ്ഞു ,പതിവില്‍ നിന്നും വ്യത്സ്ത്മായി തന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാമോ എന്നായിരുന്നു അയാള്‍ ചോദിച്ചത് കൂട്ടുകാര്‍ക്കൊപ്പം പുച് ച ഭാവത്തില്‍ അയാളെ വക വെക്കാതെ മുന്നോട്ടു നടന്നു നീങ്ങുമ്പോഴും എന്റെ മനസ് അയാളെ തിരിഞ്ഞു നോക്കിയിരുന്നു ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു ബസ്‌ കയറി അത് വഴി പോയപ്പോള്‍ റോഡരികിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ ചരിയിരിക്കുകയായിരുന്നു അയാള്‍
പിറ്റേ ദിവസം പത്രമെടുതപ്പോള്‍ "അഞാതജഡത്തെ പറ്റിയുള്ള വാര്‍ത്തയില്‍ മരിക്കുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും രക്തം ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നെഴുതിയിട്ടുണ്ടായിരുന്നു ........

Sunday, November 21, 2010

അട്രോപിന്‍

അട്രോപിന്‍ ഒരു eye dialator ആണെന്നനെല്ലോ കേട്ടിട്ടുള്ളത് അത് കൊണ്ട് എനിക്ക് അട്രോപിന്‍ വേണം .......

മനുഷ്യ മനസിന്റെ അധമതയുടെ ,വൃതികേടുകളുടെ അഴുക്കു ചാലുകള്‍ കാണാതിരിക്കാന്‍ ,കറുത്ത് ദ്രവിച്ച ഹൃദയങ്ങള്‍ കാണാതിരിക്കാന്‍ കപടതകള്‍ കൊണ്ട് തുന്നിക്കൂട്ടിയ മലീമസമായ ബന്ടങ്ങളുടെ കെട്ടുപാട് കളിലേക്ക് നോക്കാതിരിക്കാന്‍......................................

കണ്ണുകള്‍ മുഴുക്കെ പിടിച്ചു കൊണ്ട് തന്നെ ഈ ലോകത്തെ കാണുവാന്‍ (എന്നാലൊന്നും കാണാതെ)എനിക്ക് അട്രോപിന്‍ വേണം

എന്നെ അറിയാത്ത എന്റെ കുട്ടുകാരിയുടെ വാക്കുകള്‍ കടമെടുത് പറഞ്ഞാല്‍ "നഷ്ടപെടുന്ന അസ്തിത്വത്തില്‍ കാലം മുദ്ര വെക്കുന്നത് വ്യര്‍ഥതയോട് കൂടി നോക്കി നില്കുവാന്‍ എനിക്ക് അട്രോപിന്‍ വേണം .

ലവ് ജിഹാദ്

ലവ് ജിഹാദ്

അന്ന് ,

ഒരു യാത്രയിലായിരുന്നു അവളവനെ ആദ്യമായി കണ്ടുമുട്ടിയതു പ്രണയഭാവതോടെ ആയിരുന്നില്ല ആദ്യം പരസ്പരം നോക്കിയത് കണ്ണുകളുടെ കൊഞ്ചലുകള്‍ അവരെ പ്രണയ വിഹായസ്സിലെത്തിക്കുകയായിരുന്നു

കണ്ണില്ലാത്ത പ്രേമത്തില്‍ അവര്‍ നിറമോ പ്രായമോ മതമോ ഒന്നും കണ്ടിരുന്നില്ല പ്രണയത്തിന്റെ അപാര ശക്തിയാല്‍ അവരവിടെ പറന്നുല്ലസിക്കുകയായിരുന്നു

അവരുടെപ്രണയസല്ലാപങ്ങള്‍ക് മധുരം ഊറും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു

പക്ഷേ ഇന്നവള്‍ ഗത്യന്തരമില്ലാതെ പ്രണയത്തിന്റെ മതത്തെയും മതങ്ങളുടെ വെറിയെയും ബന്ധിപ്പിക്കുന്ന ആംഗല അറബ് പദത്തില്‍ കെട്ടി തൂങ്ങി ജീവോനോടുക്കിയിരിക്കുന്നു .നീതി പീഠം അവനെ കല്‍തുറOഗിലെക്കും ....................................................