കഥ ,കവിത

Sunday, November 28, 2010

വനിതാ വിമോചനം

                                             വനിതാ വിമോചനം നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ ശീതീകരിച്ച ഓഡിറ്റൊറിയത്തില്‍ നിന്നും വനിതാ വിമോചനത്തെ കുറിച്ച് പുതിയ സെക്രട്ടറി ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു
"സ്ത്രീ സംരക്ഷിക്കപെടെണ്ടവളാണ് .അവള്‍ ഇന്ന് എല്ലാ രംഗങ്ങളിലും  പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ,സ്വന്തം വീട്ടില്‍ പോലും അവള്‍ക്ക് സുരക്ഷയില്ല  "
മൈക്രോമിനിസ്ലീവ് ബ്ലൌസും പുറത്ത് കാണാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത  വിധം സാരിയും ധരിച്ച അവരായിരുന്നു ആ സദസ്സിന്റെ ശ്രദദാ കേന്ദ്രം
കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ പെട്ട് പ്രസംഗ പീOത്തില്‍   നിന്നും പറന്നു വീണ പോയിന്റ്‌ നോട്ട് എടുക്കുവാന്‍ വേണ്ടി ഒന്ന് കുനിഞ്ഞ അവര്‍ ,സദസ്സിന്റെ മുന്‍ നിരയിലിരിക്കുന്ന മാന്യന്മാരുടെ നിമിഷാര്‍ധ  നയന പ്രഹരത്തിന്റെ സ്ഥബ്ധതയില്‍ ഒരു നിമിഷം പുളകം കൊണ്ട ശേഷം തന്റെ പ്രസംഗം തുടര്‍ന്നു ,നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ് കണങ്ങള്‍ ചമയങ്ങളോട് കൂടി ഒലിച്ചിറങ്ങവെ.................
... 

2 comments:

ജംഷി said... മറുപടി

സുഹൃത്തേ നന്നായിരിക്കുന്നു............
കാലബോധമുള്ള ഒരു എഴുത്തുകാരനെ നിങ്ങളില്‍ കാണാന്‍ കഴിയുന്നു........തുടരുക ഈ പ്രയാണം

jai said... മറുപടി

I like your views..... Go head.....