കഥ ,കവിത

Thursday, December 9, 2010

ഹായ്............... ഒരു മിനിറ്റ്.................

  ഹായ്............... ഒരു മിനിറ്റ്.................
ഞാന്‍ പറയുന്ന  എല്ലാ  കളവുകളും സമൂഹത്തിനു മുന്നില്‍ ന്യായീകരിച്ചു എന്നാല്‍ കിടപ്പറയില്‍ തിരുത്തുവാന്‍ ശ്രമിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
എന്റെ എല്ലാ കൊള്ളരുതായ്മകളും മനസ്സിലാക്കിയ ,എന്റെ പല വ്ര്തികെടുകള്‍ക്കും മനസ്സില്ലാ മനസ്സോടുകൂടിയെങ്കിലും കൂട്ട് നില്‍കുന്നവളയിരുന്നു എന്റെ ഭാര്യ .
എന്റെ മക്ക്കളെ എന്നെക്കാളും സ്നേഹിച്ചു പരിപാലിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
പക്ഷേ ഇന്നവള്‍ ഒരു കുറിപ്പ് എഴുതി വെച്ച് വീട്ടില്‍ നിന്നിറങ്ങി പോയിരിക്കുന്നു .കുറിപ്പിലവള്‍  എന്നോടിങ്ങനെ പറഞ്ഞു
"എന്നെ കോവര്‍ കഴുതകളുടെ കൂട്ടത്തില്‍ പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ,നിങ്ങള്‍ക്കു പറ്റിയ വേറെ ഒരു വിഡ്ഢി കൂശ്മാണ്ട്തെ  തിരയാന്‍ ആരംഭിച്ചു കൊള്ളൂ"
അത് കൊണ്ട് ഞാനിന്നു വിഭാര്യനായി കഴിയുന്നു താത്പര്യമുള്ള 'ബുദ്ധിയുള്ള' വിഡ്ഢി കൂശ്മാണ്ടങ്ങള്‍ക്ക്  സ്വാഗതം
(NB;ഞാനിപ്പോ ആളാകെ മാറിയിട്ടുണ്ട് ഒരു ഭയങ്കര ചേഞ്ച്‌ )

2 comments:

അപ്പു said... മറുപടി

ഈ ബ്ലോഗിലെ കൊച്ചു കൊച്ചു കഥകൾ വായിച്ചു. എല്ലാം ഒരല്പം ചിന്തിക്കാൻ വക നൽകുന്നവ.. അഭിനന്ദനങ്ങൾ.

critical th////,,,,,, said... മറുപടി

thanks appu