കഥ ,കവിത

Friday, December 10, 2010

ഒരു കഥ

     ഒരു കഥ
ഇന്നെനിക്കു രണ്ടു കഥകളാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് അതില്‍ ഒന്നാമത്തെ കഥ ഒരു പൂവിനെ കുറിച്ചാണ്
ആ പൂവിനു ഒരു പ്രത്യേക ഗന്ധമായിരുന്നു ചിലര്‍ക് വളരെയധികം ഇഷ്ടപെടും  എന്നാല്‍ മാറ്റു ചിലര്‍ക്ക് തീരെ ഇഷ്ടപെടില്ല വേറെ  ഒരു പൂന്തോട്ടത്തിലും
അത്തരത്തിലുള്ള ഒരു പൂവ് ആരും കണ്ടിരുന്നില്ല തിരിച്ചറിയുവാനാകാത്ത ഗന്ധമുളളതിനാലാവാം ചിത്ര ശലഭങ്ങള്‍ ആ പൂവില്‍ പരാഗണം നടത്തുവാന്‍ പേടിച്ചു .എങ്കിലും സൂര്യ പ്രഭയില്‍ വെട്ടിതിളങ്ങുമായിരുന്നു ആ പൂവ്. ആര്‍ക്കും തന്നെ അറിയാത്ത പേരുള്ള ഒരു ചെടിയില്‍ ആ പൂവ് ഈ ഭൂമിയില്‍ കുറെ കാലം പുഷ്പിച്ചു നിന്നു. സംശയങ്ങള്‍ ബാക്കിയാക്കി കൊഴിഞ്ഞു വീണു .
രണ്ടാമത്തെ കഥ ആ പൂവ് വിരിഞ്ഞ ചെടിയെ പറ്റിയാണ് ഇത് വരെ ആര്‍ക്കും അറിയാത്ത ആ ചെടിയെ പറ്റി എനിക്കറിയാം പക്ഷേ.....................
മുള്ളില്ലാത്ത ചെടിയയത് കൊണ്ട് ,ആ ചെടിയുടെ പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന വണ്ടുകളുടെ കുത്തിനെ പേടിയുള്ളത് കൊണ്ട് ,ഇനി മൂന്നാമതൊരു കഥ നിങ്ങളോട് പറയുവാന്‍ ആഗ്രഹമുള്ളത്‌  കൊണ്ട് തത്കാലം ഞാനത് പറയുന്നില്ല ..
ആ ചെടിയുടെ രഹസ്യം നിങ്ങളോട് പറയുവാന്‍ പറ്റാത്തതിലുള്ള ദുഖം പേറിക്കൊണ്ട്  ...........................
മനസാക്ഷിക്കുത്ത് സഹിച്ചു കൊണ്ട് ഞാനും ആ രഹസ്യവും വിസ്മ്ര്‍തിയില്‍ ലയിച്ചോട്ടെ..........,പ്ലീസ് .........     

9 comments:

jazmikkutty said... മറുപടി

:)

ആളവന്‍താന്‍ said... മറുപടി

എനിക്കെന്തോ അങ്ങോട്ട്‌ കത്തിയില്ല. ഒന്നുകൂടി നോക്കട്ടെ...

ആളവന്‍താന്‍ said... മറുപടി

രണ്ടാമത്തെ വായന കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ കുറെ സംശയങ്ങള്‍ ബാക്കിയായി. നോക്കട്ടെ ഇനി ഇവിടെ വരുന്ന ആര്‍ക്കെങ്കിലും അതൊക്കെ കണ്ടുപിടിക്കാന്‍ പറ്റുമോ എന്ന്... യേത്..?

രമേശ്‌അരൂര്‍ said... മറുപടി

ബ്ലോഗിന്റെ പേര് അന്വര്‍ഥമാക്കുന്ന രചനകളാണ് കഥ എന്ന ലേബലില്‍ ഇവിടെ കൊടുക്കുന്നതെന്ന് തോന്നുന്നു .ഒന്നുകില്‍ വായനക്കാരെ വിഡ്ഢികള്‍ ആക്കുക ,അല്ലെങ്കില്‍ സ്വയം വിഡ്ഢി ആവുക ..ഇതില്‍ ഒന്ന് സംഭവിക്കുന്നുണ്ട് ..തല്‍ക്കാലം നല്ല രചനകള്‍ പ്രതീക്ഷിച്ചു ബ്ലോഗില്‍ വരുന്ന വായനക്കാര്‍ വിഡ്ഢികള്‍ ആകാം ..എന്താ ? താങ്കള്‍ തുടരുക :)

faisu madeena said... മറുപടി

കഥ ??...

ശ്രീക്കുട്ടന്‍ said... മറുപടി

ഒന്നും മനസ്സിലായില്ലല്ലോ ചങ്ങാതി.

critical th////,,,,,, said... മറുപടി

jamzikkuttikku manassilaayennu thonnunnu

critical th////,,,,,, said... മറുപടി

@aalavanthaan try once more

critical th////,,,,,, said... മറുപടി

viddikal niranja ee lokath pampara viddiyaaya njan sundaramaayi ente mandatharangal paranjotte ramesh ennalum viddiyaanennu act cheyyunnavare enikku manassilaavum