കഥ ,കവിത

Sunday, November 28, 2010

വനിതാ വിമോചനം

                                             വനിതാ വിമോചനം നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ ശീതീകരിച്ച ഓഡിറ്റൊറിയത്തില്‍ നിന്നും വനിതാ വിമോചനത്തെ കുറിച്ച് പുതിയ സെക്രട്ടറി ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു
"സ്ത്രീ സംരക്ഷിക്കപെടെണ്ടവളാണ് .അവള്‍ ഇന്ന് എല്ലാ രംഗങ്ങളിലും  പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ,സ്വന്തം വീട്ടില്‍ പോലും അവള്‍ക്ക് സുരക്ഷയില്ല  "
മൈക്രോമിനിസ്ലീവ് ബ്ലൌസും പുറത്ത് കാണാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത  വിധം സാരിയും ധരിച്ച അവരായിരുന്നു ആ സദസ്സിന്റെ ശ്രദദാ കേന്ദ്രം
കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ പെട്ട് പ്രസംഗ പീOത്തില്‍   നിന്നും പറന്നു വീണ പോയിന്റ്‌ നോട്ട് എടുക്കുവാന്‍ വേണ്ടി ഒന്ന് കുനിഞ്ഞ അവര്‍ ,സദസ്സിന്റെ മുന്‍ നിരയിലിരിക്കുന്ന മാന്യന്മാരുടെ നിമിഷാര്‍ധ  നയന പ്രഹരത്തിന്റെ സ്ഥബ്ധതയില്‍ ഒരു നിമിഷം പുളകം കൊണ്ട ശേഷം തന്റെ പ്രസംഗം തുടര്‍ന്നു ,നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ് കണങ്ങള്‍ ചമയങ്ങളോട് കൂടി ഒലിച്ചിറങ്ങവെ.................
... 

Friday, November 26, 2010

എന്റെ സന്ധ്യകള്‍

         എന്റെ  സന്ധ്യകള്‍
എന്റെ സന്ധ്യകള്‍ക്ക് പശ്ചാത്താപം തുടിക്കുന്ന
ഹൃദയ സ്പന്ദനങ്ങള്‍ കൂട്ടുണ്ടായിരുന്നു
മൂവന്തിയുടെ വെളുപ്പും ചുവപ്പും കലര്‍ന്ന മഞ്ഞ നിറം
ദൈവ ചിന്ത ഉണര്‍ത്തിയിരുന്നു
കൂടുകളില്‍ ചേക്കേറുന്ന കിളികളുടെ കലപിലകളും
ചീവിടിന്റെ പാട്ടും ഒരു നല്ല -
നാളെയെ പറ്റി  ഓര്‍മിപ്പിച്ചിരുന്നു
 ഇന്ന്
കിളികളുടെ കലപിലകളും ചീവിടിന്റെ പാട്ടും
ഞാന്‍ കേള്‍ക്കുന്നില്ല അതിനെനിക്കു സമയമില്ല
മൂവന്തിയുടെ വര്‍ണരാശി എന്റെ തലക്കുള്ളില്‍
ഒരു പെരുപ്പ്‌ സ്ര്ഷ്ടിക്കുന്നു
ഉന്മാദം നിറച്ച മധു ചഷകങ്ങള്‍ കാലിയാകന്നത് പോലെ  
എന്റെ  സന്ധ്യകള്‍ കൊഴിഞ്ഞു വീഴുന്നു
 എന്റെ  സന്ധ്യകള്‍ കളങ്കപ്പെട്ടിരിക്കുന്നു
പക്ഷേ ,ഇന്നും സന്ധ്യക്ക് വീശുന്ന
അനാദിയില്‍ നിന്നും പുറപെടുന്ന ഇളം കാറ്റ്
പ്രതീക്ഷകളുടെ  ബീജങ്ങളേറി   എന്നെ തഴുകി -
കടന്നു പോകുന്നത് ഒരു ആശ്വാസം ആവുന്നത്  ഞാനറിയുന്നു

അവസ്ഥാന്തരങ്ങള്‍

                                                     അവസ്ഥാന്തരങ്ങള്‍
'എങ്കിലും ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ വന്നല്ലോ' ആദ്യമായിട്ടാണ് അവളവന്റെ കൂടെ സിനിമക്ക് പോകാമെന്ന് സമ്മതിക്കുന്നത് ഇന്നത്തെ ഏറ്റവും  സന്തോഷവാനായ ആള്‍ താനാണ് എന്ന്  അവനു തോന്നി
സിനിമയിലെ നായിക നായകന്‍മാരോടൊപ്പം അവനും അവളും സ്വപ്ന ലോകത്ത് സഞ്ചാരം തുടങ്ങി അപ്പോഴായിരുന്നു അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ചേട്ടന്റെ നമ്പര്‍ കണ്ടയുടനെ അവന്‍ ക്ലാസ്സിലാണെന്നു മെസ്സേജ് അയച്ച ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു
വയ്കിട്ടു അച്ഛന്റെ മ്ര് തദേഹവുമായി ആംബുലന്‍സില്‍ തിയ്യേട്ടറിനടുതുകൂടി  അവന്‍ കടന്നു പോയി 'ഇന്നത്തെ ദിവസത്തെ ഏറ്റവും ദുഖിതനായി '  

Thursday, November 25, 2010

സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

       സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

ഞാനൊരു വിവര്‍ത്തകന്‍   മാത്രം (ദൈവ സന്ദേശത്തിന്റെ )
ആഴിയില്‍ നിന്ന് ഉയര്‍ന്നു  വന്നവനും
ആഴിയുടെ അടിതട്ടില്‍   ഒളിച്ചവനും
ഒരാള്‍ തന്നെയാണോ എന്നെനിക്കറിയില്ല
കാരണം അത് ദൈവികമാണ്
വായു പ്രഹരമേറ്റ് നിര്‍ത്തം ചെയ്യുന്ന
തളിരിലകള്‍ക്ക്  പോലും അറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ ആശ്വസം നല്‍കിയ കുഷ്ഠ രോഗി-
കള്‍ക് അറിയാം ,അച്ഛനില്ലാതെ എന്നെ
പ്രസവിച്ച അമ്മക്കറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ എന്റെ കടമ ഭംഗിയായി നിര്‍വഹിച്ചു
പക്ഷേ നിങ്ങളെന്നെ ദൈവമാക്കി
"ഇതില്‍ ഞാന്‍ തെറ്റുകാരനല്ല
IT IS NOT SUPPOSED TO HURT ANY RELIGIOUS FAITH ,
WROTE AS PER ISLAMIC BELIVES

സ്വപ്ന ലോകം

            സ്വപ്ന ലോകം

അവളെന്നോട് ചോദിച്ചു "നീ സ്വപ്നം കാണുകയാണോ? " ഞാന്‍ പറഞ്ഞു"അല്ല സ്വപ്നങ്ങള്‍ തുന്നിക്കൂട്ടുകയാണ്ചിതലരിച്ചു ചിന്നിച്ചിതറിയ സ്വപ്നങ്ങള്‍ ഒരുമിച്ചു കൂട്ടി തുന്നിക്കൂട്ടുകയാണ്  ഞാന്‍ "അവള്‍ ചോദിച്ചു "എന്തിനാ ഇപ്പോള്‍ ഇങ്ങനെ ?" ഞാന്‍ പറഞ്ഞു "വില്ക്കാനാണ്  കൂട്ടുകാരി ,ജീവിതവും അതിന്റെ സ്ഥായിയായ വിരസതയും എന്നെ സ്വപ്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലെതിച്ചിരിക്കുന്നു  ","നിന്റെ കയ്യിലുണ്ടോ കുറച്ചു  മധുരമുള്ള സ്വപ്നങ്ങള്‍ കടം തരുവാന്‍ ".

ഡിപ്ലോമ ഇന്‍ മൈന്‍ഡ് റീടിംഗ് ടെക്നോളജി

            ഡിപ്ലോമ  ഇന്‍  മൈന്‍ഡ്  റീടിംഗ്  ടെക്നോളജി

കണ്ണട വെച്ച താടിക്കാരന്‍ ചോദിച്ചു  "എന്താ ഇപ്പോള്‍ പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ? "
മറുപടിയായി കഥാകൃത്ത് പറഞ്ഞു "മറ്റുള്ളവരുടെ മനസ് റാഞ്ചിയെടുത് കൊണ്ടായിരുന്നു ഞാനിതു വരെ കഥകളെ ഴുതിയിരുന്നത് ഇപ്പോള്‍ അതിനു സാധിക്കുന്നില്ല അതിനു ശ്രമിക്കുമ്പോള്‍ കയ്യില്‍ നിന്നും വഴുതി പോകുന്നത് പോലെ "
കഥാകൃത്ത് തുടര്‍ന്നു.
"മറ്റുള്ളവരുടെ മനസ്സിനെ പൂര്‍ണമായും വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് അമേരിക്കയില്‍ തുടങ്ങിയിട്ടുണ്ട് പോലും ഇപ്പോള്‍ ഞാനത് പഠിക്കാന്‍ പോവുകയാ .........."
അയ്യോ ഇത്രയും ദൂരെ പോയി പഠിക്കുകയോ?" ഓണ്‍ ലൈനിലോ  തപാലിലോ പഠിച്ചാല്‍ പോരേ ?
"എന്റെ മുന്നില്‍ നില്‍ക്കുന്ന നീ പോലും ഒരു വ്യാജനാണോ? ഒര്‍ജിനല്‍ ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഈ കാലത്ത് അതിനുള്ള സമയവും ധയ് ര്യവും സമയവും എനിക്കില്ല എന്ന് പറഞ്ഞു  കഥാകൃത്ത് നടന്നു പോയി .....

Wednesday, November 24, 2010

പ്രക്ഷുബ്ധ പ്രക്ഷോഭം

                                                          പ്രക്ഷുബ്ധ പ്രക്ഷോഭം
"ലൈംഗികതയോടുള്ള സങ്കുചിത  മനോഭാവം ഈ ആധുനിക സമൂഹം തൂത്ത്‌ എറിയെണ്ടതുണ്ട് .വിവാഹ സമ്പ്രദായത്തിന്റെ ഊരാക്കുടുക്കുകള്‍ പൊട്ടിച്ചെറിയണം.   ലൈംഗികത ആസ്വദി ക്കപെടാനുള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീ വേശ്യലയങ്ങളും ,പുരുഷ വേശ്യലയങ്ങളും നിയമാനുസ്ര്തമാക്കണം . എങ്കില്‍ മാത്രമേ ഈ നാട്ടില്‍ നടക്കുന്ന ലൈംഗികാതിക്രമണങ്ങള്‍ക്ക്‌ ഒരു അറുതി വരികയുള്ളൂ"ആധുനിക ചിന്താഗതിക്കാരനായ സാംസ്‌കാരിക നേതാവ്  പ്രക്ഷുബ്ധതയോട്  കൂടി പറഞ്ഞു നിര്‍ത്തി.
"താങ്കളുടെ ഈ നിലപാട്   സംസ്കാരികാപചയത്തിനിട     വരുത്തുകയില്ലേ ?"  എന്ന പത്രലേഖകന്റെ  ചോദിയത്തിനു ഉത്തരം പറയാതെ കാറിലേക്ക് ഓടി കയറിയ നേതാവ് കാറിലിരുന്നു കൊണ്ടു പറഞ്ഞു "ഇപ്പോള്‍ മറുപടി പറയാന്‍ സമയമില്ല ഉടനെ തന്നെ 'എയിഡ്സ്' ബാധിച്ച അഞ്ചു വയസ്സുകാരന്  സ്കൂളില്‍  പ്രവേശനം  നല്‍കാത്തതിനെതിരെ വമ്പിച്ച പ്രക്ഷോഭ പരിപാടിയുണ്ടെന്ന് പറഞ്ഞു കാര്‍ ഓടിച്ചു പോയി .

Tuesday, November 23, 2010

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........     

Monday, November 22, 2010

രക്തം ഇറ്റിറ്റു വീഴുന്ന കണ്ണുകള്‍

                                            രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍  
"
രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍" വീണ്ടും അതേ സ്വപ്നം, കുറെ ദിവസമായി എന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് ഈ സ്വപ്നം
രണ്ടു ദിവസം മുന്‍പായിരുന്നു ആ സംഭവം നടന്നത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടുകാരുടെ കൂടെ ബസ്‌സ്റ്റാന്റ്ഇലേക്ക്  നടക്കുമ്പോള്‍ വഴിലായിരുന്നു അയാളെ കണ്ടത് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അയാളുടെ കണ്ണുകള്‍ നന്നായി ചുവന്നിരുന്നു അയാളുടെ നോട്ടത്തിലും ഭാവത്തിലും സാധാരണ ഭിക്ഷക്കാരില്‍ നിന്നും വ്യത്സ്ത്മായി ഒരു "ദയനീയത " എനിക്ക് കാണാന്‍ കഴിഞ്ഞു ,പതിവില്‍ നിന്നും വ്യത്സ്ത്മായി തന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാമോ എന്നായിരുന്നു അയാള്‍ ചോദിച്ചത് കൂട്ടുകാര്‍ക്കൊപ്പം പുച് ച ഭാവത്തില്‍ അയാളെ വക വെക്കാതെ മുന്നോട്ടു നടന്നു നീങ്ങുമ്പോഴും എന്റെ മനസ് അയാളെ തിരിഞ്ഞു നോക്കിയിരുന്നു ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു ബസ്‌ കയറി അത് വഴി പോയപ്പോള്‍ റോഡരികിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ ചരിയിരിക്കുകയായിരുന്നു അയാള്‍
പിറ്റേ ദിവസം പത്രമെടുതപ്പോള്‍ "അഞാതജഡത്തെ പറ്റിയുള്ള വാര്‍ത്തയില്‍ മരിക്കുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും രക്തം ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നെഴുതിയിട്ടുണ്ടായിരുന്നു ........

Sunday, November 21, 2010

അട്രോപിന്‍

അട്രോപിന്‍ ഒരു eye dialator ആണെന്നനെല്ലോ കേട്ടിട്ടുള്ളത് അത് കൊണ്ട് എനിക്ക് അട്രോപിന്‍ വേണം .......

മനുഷ്യ മനസിന്റെ അധമതയുടെ ,വൃതികേടുകളുടെ അഴുക്കു ചാലുകള്‍ കാണാതിരിക്കാന്‍ ,കറുത്ത് ദ്രവിച്ച ഹൃദയങ്ങള്‍ കാണാതിരിക്കാന്‍ കപടതകള്‍ കൊണ്ട് തുന്നിക്കൂട്ടിയ മലീമസമായ ബന്ടങ്ങളുടെ കെട്ടുപാട് കളിലേക്ക് നോക്കാതിരിക്കാന്‍......................................

കണ്ണുകള്‍ മുഴുക്കെ പിടിച്ചു കൊണ്ട് തന്നെ ഈ ലോകത്തെ കാണുവാന്‍ (എന്നാലൊന്നും കാണാതെ)എനിക്ക് അട്രോപിന്‍ വേണം

എന്നെ അറിയാത്ത എന്റെ കുട്ടുകാരിയുടെ വാക്കുകള്‍ കടമെടുത് പറഞ്ഞാല്‍ "നഷ്ടപെടുന്ന അസ്തിത്വത്തില്‍ കാലം മുദ്ര വെക്കുന്നത് വ്യര്‍ഥതയോട് കൂടി നോക്കി നില്കുവാന്‍ എനിക്ക് അട്രോപിന്‍ വേണം .

ലവ് ജിഹാദ്

ലവ് ജിഹാദ്

അന്ന് ,

ഒരു യാത്രയിലായിരുന്നു അവളവനെ ആദ്യമായി കണ്ടുമുട്ടിയതു പ്രണയഭാവതോടെ ആയിരുന്നില്ല ആദ്യം പരസ്പരം നോക്കിയത് കണ്ണുകളുടെ കൊഞ്ചലുകള്‍ അവരെ പ്രണയ വിഹായസ്സിലെത്തിക്കുകയായിരുന്നു

കണ്ണില്ലാത്ത പ്രേമത്തില്‍ അവര്‍ നിറമോ പ്രായമോ മതമോ ഒന്നും കണ്ടിരുന്നില്ല പ്രണയത്തിന്റെ അപാര ശക്തിയാല്‍ അവരവിടെ പറന്നുല്ലസിക്കുകയായിരുന്നു

അവരുടെപ്രണയസല്ലാപങ്ങള്‍ക് മധുരം ഊറും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു

പക്ഷേ ഇന്നവള്‍ ഗത്യന്തരമില്ലാതെ പ്രണയത്തിന്റെ മതത്തെയും മതങ്ങളുടെ വെറിയെയും ബന്ധിപ്പിക്കുന്ന ആംഗല അറബ് പദത്തില്‍ കെട്ടി തൂങ്ങി ജീവോനോടുക്കിയിരിക്കുന്നു .നീതി പീഠം അവനെ കല്‍തുറOഗിലെക്കും ....................................................