എന്റെ സന്ധ്യകള്‍ക്ക് പശ്ചാത്താപം തുടിക്കുന്ന
ഹൃദയ സ്പന്ദനങ്ങള്‍ കൂട്ടുണ്ടായിരുന്നു
മൂവന്തിയുടെ വെളുപ്പും ചുവപ്പും കലര്‍ന്ന മഞ്ഞ നിറം
ദൈവ ചിന്ത ഉണര്‍ത്തിയിരുന്നു
കൂടുകളില്‍ ചേക്കേറുന്ന കിളികളുടെ കലപിലകളും
ചീവിടിന്റെ പാട്ടും ഒരു നല്ല -
നാളെയെ പറ്റി ഓര്‍മിപ്പിച്ചിരുന്നു
ഇന്ന് കിളികളുടെ കലപിലകളും ചീവിടിന്റെ പാട്ടും
ഞാന്‍ കേള്‍ക്കുന്നില്ല അതിനെനിക്കു സമയമില്ല
മൂവന്തിയുടെ വര്‍ണരാശി എന്റെ തലക്കുള്ളില്‍
ഒരു പെരുപ്പ് സ്ര്ഷ്ടിക്കുന്നു
ഉന്മാദം നിറച്ച മധു ചഷകങ്ങള്‍ കാലിയാകന്നത് പോലെ
എന്റെ സന്ധ്യകള്‍ കൊഴിഞ്ഞു വീഴുന്നു
എന്റെ സന്ധ്യകള്‍ കളങ്കപ്പെട്ടിരിക്കുന്നു
പക്ഷേ ,ഇന്നും സന്ധ്യക്ക് വീശുന്ന
അനാദിയില്‍ നിന്നും പുറപെടുന്ന ഇളം കാറ്റ്
പ്രതീക്ഷകളുടെ ബീജങ്ങളേറി എന്നെ തഴുകി -
കടന്നു പോകുന്നത് ഒരു ആശ്വാസം ആവുന്നത് ഞാനറിയുന്നു
1 comments:
nice.
Post a Comment