പൊടുന്നെനെ ആയിരുന്നു ആള്‍ക്കൂട്ടം ഒരു ജനാവലി ആയി മാറിയത് .ബസ് സ്റ്റാന്റിന്റെ തെക്കേ മൂലയില്‍ രൂപം കൊണ്ട മനുഷ്യ സഞ്ചയത്തിന് ഒത്ത നടുക്ക് നിന്നു കൊണ്ടായിരുന്നു ആസ്ത്രീ ആര്‍ത്തട്ടഹസിച്ചിരുന്നത് "ദേ ഇവള് തന്നെയാ ബസില്‍ എന്റെ പിറകില്‍ നിന്നിരുന്നത് .ഇവള്,ഇവളാ എന്റെ മാല അഴിച്ചെടുത്തത് ആ മാല അവളുടെ കയ്യില്‍ കാണും .ആരെങ്കിലും അതൊന്നു വാങ്ങി തരൂ "മെലിഞ്ഞു എല്ലിന് കൂടായി മാറിയ ഒരു കൈകുഞ്ഞിനെ ഒരു തോളിലും തന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളടങ്ങിയ ഭാണ്ഡക്കെട്ട് മറ്റേ തോളിലുമിട്ടു ആ നാടോടി സ്ത്രീ നിസ്സഹായയായി, പേടിച്ചരണ്ട ഒരു ഇര വേട്ടക്കാരന്റെ മുന്നില്‍ പെട്ട പോലെ ആ ആള്‍ക്കൂട്ടത്തില്‍ പതുങ്ങി നിന്നു .
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അവളുടെ ഭാണ്ഡക്കെട്ട് പിടിച്ചു വാങ്ങി നിലത്തേക്ക് ചൊരിഞ്ഞു.അത് മുഴുവന്‍ തിരഞ്ഞു നിരാശരായ ജനങ്ങള്‍ അവളെ ചുഴിഞ്ഞു നോക്കുവാന്‍ തുടങ്ങി ആരോ ഒരാള്‍ പറഞ്ഞു "അതവിടെ കാണും " പണ്ട് ബഷീറിനോട് പറഞ്ഞ പോലെ ഒരമ്പതു പേര് എറ്റു പറഞ്ഞു "ആ അതവിടെ കാണും "
ബലിഷ്ടമായ കൈകള്‍ വന്നു അവളുടെ മാറിടത്തിലും മടിക്കുത്തിലും വന്നു പതിക്കുമ്പോള്‍ ,ഒരു കണ്ണ് പോലും ആ പ്രവര്‍ത്തിയെ വെറുത്തില്ല ,ഒരു നാവു പോലും അതിനെതിര ശബ്ദമുയര്‍ത്തിയില്ല 'കൌരവ സഭയില്‍ പണ്ട് പാഞ്ചാലിക്കു നോക്കുവാന്‍ കണ്ണുകള്‍ പത്തുണ്ടായിരുന്നു'
അപ്പോഴും ഉയര്‍ന്നു താന്നു കൊണ്ടിരിക്കുന്ന കൈകള്‍ തനിക്കവകാശപെട്ട പാലിന് വേണ്ടിയാണെന്ന് കരുതി ആ കൊച്ചു കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..................
4 comments:
കൊള്ളാം ..ഒരു സ്പാര്‍ക്ക് ഉണ്ട് ..അനീതിക്കെതിരെ ...
thanks ramesh
ഇഷ്ടമായി!
കൊള്ളാം ..ഇഷ്ട്ടപ്പെട്ടു
Post a Comment