കഥ ,കവിത

Friday, January 7, 2011

ക്യാമ്പസ്

    ക്യാമ്പസ്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
എല്ലാം ഒരിക്കല്‍ അവസാനിക്കുന്നില്ലെന്ന തോന്നല്‍
എന്റെ സ്വാര്‍ത്ഥ ഹൃദയത്തെ പിളര്‍ത്തി കൊത്തിവലിക്കുകയാണോ?-
അതോ,എല്ലാം പുതുമോടിയോടുകൂടിയും പുതുരസക്കൂട്ടോടുകൂടിയും
നാളെ മറ്റൊരാള്‍ക്കാനെന്ന അസൂയും നഷ്ടബോധവും കുത്തി നോവിക്കുകയാണോ?
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
നീ പാടിയപ്പോള്‍ ഈ ചിരട്ടപ്പാറ സ്വരക്കാരനും
സര്‍വസ്സം മറന്നു ഏറ്റു പാടി
നിന്റെ സിരകളിലെ  ഉന്മാദം എന്റെ മസിലുകളെ കുത്തി  പൊട്ടിച്ചപ്പോള്‍ -
എന്റെ മനസ്സിലും ശരീരത്തിലും നിര്‍ത ദേവത ആവേശിച്ചു
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കയറി ചെല്ലാന്‍ ഒരു വാതില്‍ മലര്കെ തുറന്നിട്ട്‌ നീ
ഒരു പാട് വഴികള്‍ കാണിച്ചു തന്നു
ഒടുക്കം ഇറങ്ങിപോകാന്‍ ഒരുപാട് വാതിലുകള്‍ തുറന്ന്ട്ടിരിക്ക്ന്നു
അതില്‍ കറുപ്പുണ്ട്‌, വെളുപ്പുണ്ട് ,പച്ചയുണ്ട് ,ചുവപ്പുമുണ്ട്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
അസൂയയും ,കുശുമ്പും,പ്രതീക്ഷകളും,സ്വപ്

നങ്ങളും
നടന്നു പറന്ന നിന്റെ വഴിത്താരകള്‍ .
പൂത്തുലഞ്ഞ പ്രണയങ്ങളും നഷ്ടസ്വപ്നങ്ങളും
ഒരുമിച്ചു വഴിപിരിയുന്നു നിന്റെ വഴികളില്‍ .
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കൊത്തികുറിചിട്ട പ്രണയങ്ങളും ,കൊത്തിനുറുക്കി നേടിയ
അധികാരങ്ങളും നിന്റെ മാറില്‍ നിന്നു അമൃത്  നുകരുന്നു
ഒറ്റപ്പെട്ടവനും ,ഒറ്റപ്പെടുതിയവരും
നനക്കു വേണ്ടി കരയുന്നു ക്യാമ്പസ് .
  എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കാലമെന്ന ഉത്പ്രേരകം ,ശക്തമായ് പ്രവര്‍ത്തിച്ചപ്പോള്‍
സന്തോഷത്തിന്റെ മധുരവും ,സങ്കടത്തിന്റെ കയ്പും
ഒരുമിച്ചു കണ്ണീരിന്റെ ഉപ്പു രസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുനത് -
പൂര്‍വ വിധ്യാര്തികളില്‍ ഞാന്‍ ദര്‍ശിച്ചു ക്യാമ്പസ്...............
എങ്കിലും.............

എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................

Saturday, January 1, 2011

തേടിയെത്തിയത്

                                           തേടിയെത്തിയത്
ഛെ ,ഉറങ്ങാന്‍ സാധിക്കുന്നില്ലല്ലോ?' ഇങ്ങനെ മനസ്സില്‍ പിറു പിറുത്ത്  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .ഇന്ന് വൈകിട്ടുണ്ടായ ഒരു തിക്താനുഭാവമായിരുന്നു അവന്റെ ഉറക്കം വരായ്കക്ക് കാരണം .
സ്വന്തം ഭാര്യയെയോ കുഞ്ഞുങ്ങളെയോ യഥാവിധി പരിപാലിക്കുവാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക് പിടിച്ച ഒരു രാഷ്ട്രീയക്കരനായിരുന്നു അയാള്‍ .നാട്ട്കാര്‍ക്കെല്ലവര്‍ക്കും സ്വീകാര്യന്‍ ,പൊതു സമ്മതന്‍. അത് കൊണ്ട് തന്നെ ആയിരുന്നു  അവന്‍ കോളെജില്‍ നടന്ന അടിപിടിയുടെ കാര്യം സംസാരിക്കുവാന്‍ അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത് .
അവന്‍ കയറി ചെന്നപ്പോള്‍ ഗസ്റ്റ്‌ ഹൌസില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു .എല്ലാവരെയും പറഞ്ഞയച്ച ശേഷമാണ് അവനെ വിളിപ്പിച്ചത് .ആദ്യം തന്നെ അയാള്‍ അവനെ വിളിച്ചു കെട്ടിപ്പിടിച്ചു.അയാള്‍ പൂശിയ സെന്റിന്റെ മണം അവനില്‍ ഒരു പിരിമുറുക്കവും ശ്വാസം മുട്ടലും സ്രഷ്ടിച്ചു .എന്നിട്ട് എന്തിനാണെന് വന്നെതെന്നു കാര്യം തിരക്കി അവന്‍ കാര്യങ്ങളെല്ലാം പറഞ്ഞു .അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഇത്രയേ ഉള്ളുവോ കാര്യം നിന്റെ കൂട്ടുകാരെ പോലിസ് സ്റ്റേഷനില്‍ നിന്നുമിറക്കിതരുന്ന  കാര്യം ഞാനേറ്റു "ഇത്രയും പറഞ്ഞു കൊണ്ടയാള്‍ അവന്റെ കൈ പിടിച്ചു തന്റെ അടുതെക്കിരുത്തി എന്നിട്ട് വീട്ടുകാരെ പറ്റി അന്വേഷിക്കുവാന്‍ തുടങ്ങി .അവന്‍ മറുപടി പറയുന്നത് മൂളി കേട്ടുകൊണ്ട് അയാള്‍ തന്റെ കൈ വിരലുകള്‍ അവന്റെ തുടകളില്‍ കൂടെ ചലിപ്പിക്കുവാന്‍ തുടങ്ങി .
സമനില കൈ വിടാതെ എഴുന്നേറ്റു നിന്നു അവന്‍ ചോദിച്ചു "എന്താ സര്‍, എന്താണ് സാറിന്റെ ഉദ്ദേശം ?".അയാള്‍ പറഞ്ഞു "എനിക്ക് നിന്നെ വേണം ". സാറിനു ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എനിക്കിത് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല "മറുപടിയായി അയാള്‍ പറഞ്ഞു "മോനെ നീ ലോകം കണ്ടിട്ടില്ല നീ മനസ്സുകൊണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു പാട് പ്രമുഖര്‍ ഇങ്ങനെയാണ് "അതും പറഞ്ഞു കൊണ്ട് അയാള്‍ പിന്നെയും അവന്റെ ശരീരത്തില്‍ കൈ വെച്ചു."ഇല്ല ഞാനിതനുവദിക്കുകയില്ല , എനിക്കിതിഷ്ടമല്ല "അവന്‍ പറഞ്ഞു .അപ്പോള്‍ അയാള്‍ ഒരു മുയല്‍ കുട്ടിയെ പോലെ കെഞ്ചുവാന്‍  തുടങ്ങി. അപ്പോള്‍ അവനു അയാളോട് പുച്ഛവും വെറുപ്പും തോന്നി .മുമ്പ് ട്രെയിനില്‍ വെച്ചു തന്റെ ശരീരത്തില്‍ കൈ ക്രിയ നടത്തിയ കിളവനോട് പോലും തോന്നാത്തത്ര വെറുപ്പ് കാരണം ,തന്റെ രൂക്ഷമായ ഒരു നോട്ടത്തിന്മേല്‍ തന്നെ ആ കിളവന്‍ കൈ പിന്‍ വലിച്ചിരുന്നല്ലോ? ഒരു വിധത്തില്‍ അയാളെ തട്ടി മാറ്റി അവന്‍ അവിടെ നിന്നും ഓടിയിറങ്ങി തരികെ വീട്ടിലെത്തിയിട്ടും അയാള്‍ ഉദാഹരണമായി പറഞ്ഞ പല പ്രമുഖരുടെയും പേരുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല .വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് തനിക്കീ  ശീലം കിട്ടിയെതെന്നു അയാള്‍ പറയുക കൂടി ചെയ്തപ്പോള്‍ ആകെ മനസ്സില്‍ ഒരു പ്രയാസം .കാലങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന പല സങ്കല്പങ്ങളും ,വിഗ്രഹങ്ങളും തകര്‍ന്നു വീഴുന്നത് പോലെ
'മോഹഭംഗങ്ങളുടെയും ഇച് ചാ  ഭംഗങ്ങളുടെയും ആഗ്രഹസഫലീകരണം   സ്വപ്ന സ്ഖലനതിലൂടെയെങ്കിലും  നടക്കാത്തതിന്റെ തിക്തഫലങ്ങളാവാം'ഇതെല്ലം എന്ന് സ്വയം ആശ്വസിച്ചു  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .....
ഒരു  കഥ  എഴുതി  എന്നിട്ടും ഉറക്കം വരാതെ ഞാന്‍ എഴുന്നേറ്റു  നടക്കുവാന്‍ തുടങ്ങി ലക്ഷ്യമില്ലാതെ ....................സമയ ബോധമില്ലാതെ ..............................
.
വിശപ്പും ദാഹവും സഹിക്ക വയ്യാതെ ഞാന്‍ നഗരത്തിലെ പ്രധാനപെട്ട ഓടക്കരികത്തു തളര്‍ന്നു വീണു .ഒരാളും എന്നെ തിരിഞ്ഞു നോക്കിയില്ല ഗതി കേട്ട ഞാന്‍ ഉടുമുണ്ടഴിച്ച് ഓടക്കു കുറുകെ കെട്ടി. ഭക്ഷണാവശിഷ്ടങ്ങള്‍ പ്രതീക്ഷിച്ചു നഗ്നനായി ഞാനവിടെ ഇരുന്നു .
എന്റെ മുണ്ടില്‍ ആദ്യം വന്നടിഞ്ഞത്‌ ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു സിഗരെട്ടു  കൂടുമായിരുന്നു .മന്ദസ്മിതം തൂകി കൊണ്ടു മദ്യക്കുപ്പി എന്നോടു പറഞ്ഞു "യാഥാര്‍ത്യങ്ങളില്‍ നിന്നും ഓടിയൊളിച്ചു സങ്കല്പ ലോകത്ത് വിരാജിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു കൊണ്ടിരിക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ വലിച്ചെറിഞതാണെന്നെ" ......... വിശക്കുന്നവരുടെ ലോകത്ത്  നീ നിസ്സഹായാനായിരിക്കും  എന്ന് പറഞ്ഞു കൊണ്ട് ഞാനതിനെ ഒഴുക്കി വിട്ടു .
ഊതി വിട്ട പുകച്ചുരുളുകള്‍ പോലെ ജീവിക്കുവാനാഗ്രഹികുന്ന,ജീവിത യാഥാര്‍ത്യങ്ങള്‍ താങ്ങുവാന്‍ കെല്പില്ലാത്ത ഒരു പറ്റം പേരുടെ കഥയാണ് എരിഞ്ഞു തീര്‍ന്ന സിഗരെട്ടു കുട്ടികള്‍ എന്നോട് പറഞ്ഞത് .ഒബാമയുടെ ചുണ്ടില്‍ 12 തുന്നലുകളിട്ടതിന്റെ പേരില്‍ വലിച്ചു തള്ളപെട്ട ഒരു സിഗരെട്ടു കുറ്റിയോടു 'ഇത് നിന്റെ ഗതികേട് ' എന്ന് പറഞ്ഞു കൊണ്ട് അവരെയും ഞാന്‍ ഒഴുകി പോകാന്‍ അനുവദിച്ചു .
പിന്നീട് എനിക്ക് കിട്ടിയത് ആര്‍ത്തവ രക്തം പറ്റിയ ഒരു സാനിറൊറി നാപ്കിനും ഒരു കോട്ടന്‍ തുണിയുമായിരുന്നു പക്ഷേ രണ്ടു പേര്‍ക്കും രണ്ടു കഥകളായിരുന്നു പറയുവാനുണ്ടായിരുന്നത് , 'സാനിറൊറി നാപ്കിന്‍ ' ആണായി പിറക്കാത്ത നിമിഷത്തെ ശപിച്ചു കൊണ്ട് ഒരു കൌമാരക്കാരി വലിച്ചെറിഞതാനെങ്കില്‍, കോട്ടന്‍ തുണി വളരെ സന്തോഷത്തോടുകൂടി കുടുംപം പുലര്‍ത്താന്‍ കരിങ്കല്‍ പണിയെടുക്കുന്ന ഒരു സ്ത്രീ ഉപേക്ഷിച്ചതായിരുന്നു 'മനുഷിയ വംശം നിലനിര്‍ത്താന്‍ ചിന്തിയ ആ രക്തക്കറയെ അല്പം ബഹുമാനത്തോട്‌ കൂടി നോക്കി നിന്ന ശേഷം ഞാന്‍ ഒഴുക്കി കളഞ്ഞു '.
പിന്നീട് ഒഴുകി വന്നത് കുറെ ഗര്‍ഭനിരോധ ഉറകളായിരുന്നു. അവര്‍ക്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ടായിരുന്നു .ചേരിയില്‍ ഉപജീവനത്തിന് വേണ്ടി ശരീരം വില്‍ക്കുന്നവളുടെത് മുതല്‍,ഭര്‍ത്താവറിയാതെ കൂട്ടുകാരനോടുത്തു രമിച്ച സ്ത്രീയുടേത് വരെ.ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടാന്‍ ഭര്‍ത്താവ് തടസ്സമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ കഥ പറഞ്ഞ ഉറയോടു "നീ ഒരു കൊലപാതകമാണ് ചെയ്തെന്നു" പറഞ്ഞു  ഞാന്‍ ഒഴുക്കി വിട്ടു
ഇത്രയും കഥകള്‍ കേട്ടതോടു കൂടി എന്റെ വിശപ്പ്‌ കെട്ടു .ദാഹം കൊണ്ട് വലഞ്ഞ എന്നെ തേടിയെത്തിയത് ഒരു പാവകുട്ടിയായിരുന്നു 'നീല കണ്ണുകളുള്ള ഒരു പാവക്കുട്ടി ' അത് ഉപേക്ഷിക്കപെട്ടതായിരുന്നില്ല ,അച്ഛനമ്മാരില്‍ നിന്നു എയിഡ്സ് പിടിക്കപെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കളഞ്ഞു പോയതായിരുന്നു .അത് കേട്ടപ്പോള്‍ ഞാന പാവകുട്ടിയെ നെഞ്ചോടമര്‍ത്തി...
അപ്പോള്‍ ആകാശത്ത് നിന്നും മേഘങ്ങള്‍ മനസ്സലിഞ്ഞു കരയുവാന്‍ തുടങ്ങി ..............................

എന്റെ ദാഹം ശമിക്കുവോളം ..............അജ്മല്‍ മടവൂര്‍
റൂം നമ്പര്‍ 47
മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ 1
ഗവ:മെഡിക്കല്‍ കോളേജ് തിരുവനതപുരം