കഥ ,കവിത

Friday, September 23, 2011

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍ 
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........   

Thursday, September 1, 2011

നെല്ലും പതിരും

 നെല്ലും   പതിരും
ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ അവനു സമ്മാനമായി കൊടുത്തത് ഒരു ബ്ലാക്ക്ബെറി ഫോണായിരുന്നു

ഇപ്പോള്‍ അവന്റെ സുഹൃത്ത് വലയത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു ,പുതിയ കൂട്ടുകാരും ...........
പണം തികയാതെ വന്നു പുതിയ ജീവിതരീതിക്ക് അപ്പോള്‍ പുതിയ കൂട്ടുകാരാണ്‌ പറഞ്ഞത് "ഡാ നീ കുറച്ച ഫോട്ടോസ് ഒപ്പിച്ചു കൊണ്ട് വാടാ പണം നമുക്കൊപ്പിക്കം"
ക്ലാസ്സിലെ സഹപാടികളുടെ ശരീരത്തിന്റെ നിമ്നോന്നതികളില്‍ നിന്നും അധ്യപികയുടെ  മാറിടതിലേക്ക് വരെ അവന്റെ ക്യാമറ ലക്ഷ്യം തേടി അലഞ്ഞു
ഇക്കഴിഞ്ഞ പെരുന്നാളിന് കൂട്ടുകാരെല്ലാം വീട്ടില്‍ വന്നിരുന്നു പെരുന്നാള്‍ തകര്‍ത്ത് ആകോഷിച്  അവര്‍ മടങ്ങി
രാത്രിയില്‍ തന്റെ സ്ഥിരം സൈറ്റ്കളിലേക്ക് ഊളിയിട്ട അവന്‍ ന്യൂ ഉപ്ലോട്സില്‍ ഉമ്മയുടെയും പെങ്ങളുടെയും മുഖം കണ്ടു ഞെട്ടിത്തരിച്ചു നിന്നു ഉമ്മമാര്‍  അധ്യാപികമാരാനെന്നും സഹപാഠികള്‍ സഹോദരിമാരണെന്നും തിരിച്ചറിയാതെ ...................................

Monday, August 22, 2011

മാനസാന്തരം

                          മാനസാന്തരം
 
സ്ഥിരം വഴക്കാളി ആയിരുന്ന ഇക്കാക്ക പെട്ടന്ന് മാനസാന്തരം വന്നു നന്നായതിന്റെ ഗുട്ടന്‍സ് ഇപ്പോഴും അവള്‍ക് പിടികിട്ടിയ്ട്ടില്ല  അവന്റെ പേര്‍സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് ഇപ്പോള്‍ സ്ഥിരം കേള്‍ക്കുന്നത് ഖുര്‍ആന്‍ വചനങ്ങളും അതിന്റെ മലയാള പരിഭാഷയുമാണ് .മുമ്പത് സിനിമാഗാനങ്ങളും പോപ്‌ മുസിക്കുമോക്കെയ്യായിരുന്നല്ലോ??/
പഠന സമയത്ത് പാട്ടു വെച്ചാല്‍ ശകാരിക്കുവാന്‍ ഓടി വരുന്ന ഉപ്പ ഇപ്പോള്‍ അവന്റെ  റൂമിനടുതേക്ക് പോലും വരാറില്ല  ദൈവിക വചനങ്ങള്‍ കേട്ടുകൊണ്ടവിടെ ഇരിക്കാറെ പതിവുള്ളു
പഠിച്ചു തളര്‍ന്ന മകന് ഒരു ഗ്ലാസ് ചായയുമായി അവന്റെ റൂമിലേക്ക്‌  കയറി വന്ന ഉമ്മയുടെ കയ്യില്‍ നിന്നും , മോണിട്ടറില്‍ ഉടുതുണിയില്ലാത്ത സ്ത്രീ പുരുഷന്മാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട് അതവിടെ വീണുടഞ്ഞു
അപ്പോഴും "ആകാശഭൂമികളിലുള്ള എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാകുന്നു ഞാന്‍ എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനം പുറത്തേക്കു കേള്‍ക്കതക്കവിധത്തിലായിരുന്നു കമ്പ്യൂട്ടറില്‍ നിന്നും പ്ലേ ചെയ്തിരുന്നത് .................................

Wednesday, July 27, 2011

കഥയുടെ താളം

    കഥയുടെ താളം


ഏദന്‍ തോട്ടത്തില്‍ ആദി താളം  പിശാച്
തെറ്റിച്ചത് കൊണ്ട് ഈ
ഭൂമിയില്‍ ഞാനുണ്ടായി
ഞാനുണ്ടായപ്പോള്‍ നീയുമുണ്ടായി .........
.ഞാനും നീയും ഉണ്ടായപ്പോള്‍ 
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
കഥ അനുസ്വയൂതം തുടര്‍ന്ന്
കൊണ്ടിരിക്കുന്നു ............
താളനിബദ്ദമായി തന്നെ .........
പഴയ തെറ്റ്  ഒരു
അലങ്കാരമാക്കികൊണ്ട് .......

Saturday, July 23, 2011

ഇന്നത്തെ കഥ 

ഇന്നത്തെ കഥ 
അവള്‍ എന്നോട് ചോദിച്ചു'ഇന്നെനിക്കൊരു കഥ എഴുതി തരാമോ?' ഞാന്‍ കഥ എഴുതാന്‍ വേണ്ടിയിരുന്നു പക്ഷേ മനസ്സില്‍ ഒന്നും വന്നില്ല .ഞാനെന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനോട്‌ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ' ചോദ്യം കേട്ടെ പാട് അവനെന്റെ നേരെ ചാടി വീണു എന്റെ കഥ എഴുതാന്‍ നീയാരാ എന്ന് ചോദിച്ചു കൊണ്ട് എന്നെ രൂക്ഷമായിട്ടോന്നു നോക്കി വിരണ്ടു പോയ ഞാന്‍ തൊട്ടപ്പുറത് ഇരുന്ന മുടി നീട്ടി വളര്‍ത്തിയ ചെറുപ്പക്കാരനോട്ചോദിച്ചു തന്റെ ജീവിതം ഒരു കഥാപത്രമാവുന്നത് തനിക്കിഷ്ടമല്ല എന്നാല്‍ എഴുതപ്പെട്ട കഥാപാത്രങ്ങളായി ജീവിക്കുവാനാണ് തനിക്കിഷ്ടം എന്നു അദദേഹം മറുപടി പറഞ്ഞു
നിരാശനായ ഞാന്‍ വെളുത് മെലിഞ്ഞ പെണ്‍കുട്ടിയോട് ചോദിച്ചു 'അയ്യോ എനിക്ക് പേടിയാ ഞാനിതെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും 'ഇതായിരുന്നു അവളുടെ മറുപടി

അവസാനശ്രമാമെന്ന്ന നിലക്ക് ഞാന്‍ മുന്നിലിരിക്കുന്ന തടിച്ച പെണ്‍കുട്ടിയോട് ചോദിച്ചു'നിനക്കെന്റെ കഥാ- പത്രമാവാന്‍ പറ്റുമോ?'
'എനിക്ക് സമ്മതമാ പക്ഷേ വീട്ടില്‍ ചോദിക്കണം ഇതായിരുന്നു അവളുടെ മറുപടി
എനിക്കാവശ്യം ഇന്നത്തെ കഥ ആയിരുന്നു കാത്തിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല ഒടുക്കം ഞാന്‍ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ? മനസില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു
ഞാന്‍ എഴുതി എഴുതിയത് വായിച്ചു ചുരുളന്‍ മുടിക്കാരനും, മുടി നീട്ടി വളര്‍ത്തിയവനും,വെളുത്തവളും,തടിച്ചവളും,എന്നോട് കഥ എഴുതി തരാന്‍ ആവ്ശ്യപെട്ടവളും എല്ലാവരും കൂടെ എന്നെ കല്ലെടുത്തെറിഞ്ഞു ഓടിക്കുവാന്‍ തുടങ്ങി എറിയുന്നതിനിടക്ക് അവര്‍ ഓരോരുത്തരും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു'നീ എന്തിനു എന്റെ കഥ എഴുതി നിന്നോട് ഞാന്‍ പറഞ്ഞിരുന്നതെല്ലേ എന്റെ കഥ എഴുതരുതെന്ന്
ഞാന്‍ ഓടിക്കൊണ്ടിരുന്നു കൂര്‍ത്ത മുനകളുള്ള കല്ലുകളില്‍ നിന്ന് രക്ഷപെടാന്‍ ............

ഇര

  ഇര 

 
 രക്തത്തിന്റെ മണമുള്ള കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് അവള്‍ മുന്നോട്ടു നടന്നു നീങ്ങി.പിന്നില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ആര്‍ത്തനാദങ്ങളും  ദീനരോദനങ്ങളും   അവളുടെ ശ്രവണ പഥത്തില്‍ യാതൊരു വിധ തരംഗങ്ങളും സ്ര്ഷ്ടിച്ചില്ല
ലോകത്ത് ഏറ്റവും കൂടുതല്‍ ആര്‍ദ്രത ഉള്ളത് സ്ത്രീ ഹൃദയത്തിനാനെന്നു കേട്ടിട്ടുണ്ട് പക്ഷേ അവള്‍ക്കവിടെ  ഒരു കല്ലായിരുന്നു ഉണ്ടായിരുന്നത്  അവളുടെ അനുഭവങ്ങള്‍ അവളുടെ ഹൃദയത്തെ ഒരു കല്ലാക്കി  മാറ്റുകയാനുണ്ടായത്
സ്വന്തം ചോര കുഞ്ഞിനെ മത ഭ്രാന്ത് പിടിച്ച പിശാചിന്റെ സന്തതികള്‍ ശൂലത്തില്‍ കോര്‍ത്ത് ഉന്മാദ ന്രത്തമാടിയപ്പോള്‍
തീര്‍ന്നതായിരുന്നു അവളുടെ കണ്ണിലെ കണ്ണീരും ഹൃദയത്തിലെ വഴുവഴുപ്പും .
ആ കലാപ ഭൂമിയിലൂടെ അവള്‍ മുന്നോട്ടു  നടന്നു നീങ്ങി കൊണ്ടിരുന്നു........മത ചിന്ഹ്നങ്ങള്‍  ധരിച്ച വെട്ടേറ്റു കിടക്കുന്ന ഒരാളുടെ ദീന രോദനങ്ങള്‍ വക വെക്കാതെ ...................വറ്റി പോയ നീരുറവ ഒന്ന് നനയുക പോലും ചെയ്യാതെ .......................

Friday, July 22, 2011

തിരിഞ്ഞു നോട്ടം

    തിരിഞ്ഞു നോട്ടം
നഗര സന്ധ്യക്ക്‌ പതിവിലും കൂടിയ നിഗൂഡതയുണ്ടിന്നെന്നു അവള്‍ക്ക് തോന്നി. ഒരുപാട് തവണ സന്ധ്യാ സമയത്ത് അവള്‍ ഇതേ ബസില്‍ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഘന ഗംഭീരത അന്നത്തെ സന്ധ്യയില്‍ അവള്‍ക്ക് അനുഭവപെട്ടു .അവളുടെ ബസ്‌ നഗരത്തിന്റെ തിരക്കുകളെ കീറിമുറിച്ചു കൊണ്ട് പതുക്കെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു .
"ഇല്ല ഇനി ഞാന്‍ കരയില്ല ഇതവള്‍ സ്വയം മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തില്‍ പതുക്കെയടിച്ചുകൊണ്ടിരുന്ന തണുപ്പുള്ള ഇളം കാറ്റ് അവളുടെ മുടിയിഴകളെ  പിന്നോട്ട് തെറിപ്പിച്ചു കൊണ്ടിരുന്നു .നഗരത്തിലെ പുല്‍മൈതാനത്തില്‍ സായാഹ്നം ആഘോഷിക്കുവാനെത്തിയ കുടുന്ബങ്ങള്‍ എല്ലാം മറന്നു ആഹ്ലാദിക്കുന്നു അച്ഛനമ്മമാരുടെ കണ്ണെത്തും ദൂരത്ത്പീപ്പി വിളിച്ചു ബലൂണ്‍ പറപ്പിച്ചു കൊണ്ട് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ ചവിട്ടടികള്‍ തന്റെ ഹൃദയത്തില്‍ പതിച്ച് പെരുമ്പറ മുഴക്കുന്നത് പോലെ അവള്‍ക്ക് തോന്നി.അവിടെ കാമുകന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന കാമുകി ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് അവളോട്‌ വിളിച്ചു  പറയുന്നുണ്ടായിരുന്നു.മൈതാനത്തി

ന്റെ പുറത്തെ നടപ്പാതയില്‍ രണ്ടു കാലുകളുടെയും സ്ഥാനത്ത് വ്രണം കയറിയ മാംസപിണ്‍ഡങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരനെ ഗൌനിക്ക്കാതെ ,വൈകിട്ടുള്ള ടുഷനും കഴിഞ്ഞു മടങ്ങുന്ന സ്കൂള്‍ കുട്ടികളെപ്പറ്റിയും അവരുടെ ലോകത്തെപ്പറ്റിയും ഇന്നവള്‍  ആലോചിച്ചില്ല മൈതാനത്തിന്റെ തെക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന വിശ്വസാഹിത്യകാരെന്റെ ശില്പത്തിന് ചുവട്ടില്‍ നിന്നും തുടങ്ങുന്ന തെരുവില്‍ ജനങ്ങള്‍ ഈയം പാറ്റകളെ  പോലെ ,ജീവിതത്തിനു വേണ്ടി പരസ്പരം നോക്കിക്കൊണ്ട്‌ എന്നാല്‍ പരസ്പരം കാണാതെ,നടന്നു കൊണ്ട് ഓടുന്നത് അവള്‍ നിസംഗതയോട് കൂടി നോക്കി നിന്നു .അതിനു തൊട്ടപ്പുറത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളിയുണര്‍ന്നപ്പോള്‍ ദൈവം പോലും തന്നോട് അട്ടഹസിക്കുന്നതായി അവള്‍ക്ക് തോന്നി.ബാങ്കിന്റെ ശബ്ദം അവളുടെ ഹൃദയത്തെ വേഗത്തില്‍ മിടിപ്പിച്ചു കൊണ്ടിരുന്നു. മൈതാനത്തിനു ചുറ്റുമുള്ള വിളക്കു കാലുകളിലെ നിയോണ്‍ ബള്‍ബുകള്‍ ഒരുമിച്ച് പ്രകാശിച്ചത് തൊട്ടപ്പുറത്തുള്ള ചിറയില്‍ പ്രതിഫലിച്ചപ്പോള്‍ ആകാശപന്തലിനു തീ പിടിച്ചത് പോലെ തോന്നി താന്‍ ആ തീയില്‍ പെട്ട് ഉരുകി പോവണമേ എന്നവള്‍ പ്രാര്‍ഥിച്ചു .ചിറയുടെ പടിഞ്ഞാറുള്ള തിയ്യറ്ററില്‍ പുതിയ സിനിമയുടെ ടിക്കെട്ടിനു വേണ്ടി ചെറുപ്പക്കാര്‍ പ്രാണന്‍ മറന്നു പൊരുതുന്നുണ്ടായിരുന്നു.തൊട്ടപ്പുറത്തുള്ള ടൌണ്‍ ഹാളില്‍ ഗാനമേള നടക്കുന്നു .അവിടെ നിന്നും പുറത്തേക്കു വരുന്ന സംഗീതം അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നതായി അവള്‍ക്ക് തോന്നി.
പട്ടണം വിടും തോറും ബസിന്റെ വേഗതയും കാറ്റിന്റെ ശക്തിയും കൂടി വന്നു ബസിലെ തിരക്ക് കുറഞ്ഞു വന്നു .നാട്ടിലെക്കടുക്കും തോറും ഹൃദയത്തിന്റെ ഭാരവും മനസിന്റെ വിങ്ങലും കുറഞ്ഞു തുടങ്ങി .ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന അനിയനെ ദൂരെ നിന്നും കണ്ടപ്പോള്‍ തന്നെ അവളുടെ മനസിലും  ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു ..............
തന്റെ ജീവന്റെ നല്ല പാതിയോടു കലഹിചിറങ്ങി പോന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നു ഇനിയുള്ള കഥ ഈ ലോകത്ത് എത്ര വിവാഹിതന്‍മാരുണ്ടോ അത്രയും വിധത്തിലാവാം ,അതേ ബാക്കി കഥ എന്റെ വിവാഹിതരായ സുഹ്ര്‍ത്തുക്കള്‍ക്ക്‌ തീരുമാനിക്കാം .....നിങ്ങളുടെ ഇഷ്ടം പോലെ ...................  

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

Wednesday, July 20, 2011

മഴ

   മഴ
 
 
 
          ഓര്‍മചെപ്പിലേ ആദ്യത്തെ മഴയില്‍
ഞാന്‍ കടലാസ്സ്‌ തോണിയില്‍ ഒഴുകികൊണ്ടിരികുകയായിരുന്നു
പിന്നെ മഴ വരുന്നത് ഒന്നംക്ലാസ്സിലേക്ക്
ആദ്യമായ് അമ്മയുടെ കൈതുമ്പിലാടിയാടി പോകുമ്പോഴായിരുന്നു
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍,പുഴയിലും
കുളക്കടവിലും,മഴയോടൊപ്പം ഞാനും
പെയ്തിറങ്ങി ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു
വര്‍ണ മഴകളുടെ കാലത്ത് ഞാന്‍
മഴ പേടിച്ചു വീട്ടിലോളിച്ചു
പേമാരികളെ ഞാന്‍ ഒരിക്കലും ഭയന്നിരുന്നില്ല പക്ഷേ
ഒരു ചാ ലായ് എന്റെ ഹൃദയത്തില്‍
പെയ്തിറങ്ങുന്ന അവളെ കുടകൊണ്ട്‌
തടയാന്‍ എനിക്ക് സാധിക്കുന്നില്ല

Tuesday, July 19, 2011

ചുറ്റു വട്ടം

  ചുറ്റു വട്ടം
കണ്ണീര്‍ വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു

ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു

അഹങ്കാരി

                                                             അഹങ്കാരി
എന്റെ  സംസാരത്തിലും , എഴുത്തിലും ,ജീവിതത്തിലും  'ഞാന്‍ ' നിറഞ്ഞു  നിന്നിരുന്നു  എന്നും ................ഇന്നും ...............
ഞാന്‍  ഇതുവരെ  എനെ  മാത്രമേ  സ്നേഹിച്ചിരുന്നുല്ലു  എന്ന്  മനസ്സിലകിയിട്ടും  എന്റെ  'ഞാന്‍'എന്നാ ഭാവത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല .
'ഞാന്‍' എന്നില്‍ നിന്നു വിട്ടു പോകുന്ന അന്ന് മാത്രമേ ഞാന്‍ ഞാനാവുകയുള്ളൂ  എന്നാ തിരിച്ചറിവ് ഇനി എന്നാണാവോ ദൈവമേ നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ?...

Monday, July 18, 2011

ഉരുത്തിരിഞത്

ഉരുത്തിരിഞത്
ഉരുത്തിരിഞ്ഞതും ഉരുകിതീര്‍നതും
നെന്ജിദുപ്പുകളെ  അസുരതാളമാകി
ശ്രമങ്ങള്‍ പാഴായത് കൊണ്ടോ ..........
വിശ്രമങ്ങള്‍ ലഭിക്കാത്തത് കൊണ്ടോ......
ഉത്തരം മുട്ടുന്നു... ഉത്തമന്‍-
ആവാന്‍ ശ്രമിച്ചവന്
പ്രായോഗിക ജീവിതം പ്രാന്തവല്കരിച്ചിട്ടും
പ്രത്യാya  ശാസ്ത്രങ്ങല്ക് പ്രത്യുത്തരം നല്കാന്‍ പറ്റുന്നില്ലലോ ........?
തിരിഞ്ഞു നോട്ടം തിരിചെത്തിക്കുന്നു.
അദ്ര്സ്യ ശക്തിയിലെ അച്ന്ജല  വിശ്വാസത്തിലേക്ക്  ...........

Thursday, July 14, 2011

പ്രപഞ്ച സത്യം

                                                    പ്രപഞ്ച സത്യം
ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് ,റോഡരികില്‍ ഒരു സ്ത്രീ അലമുറയിട്ടു കരയുന്നു കാരണം അനേവ്ഷിച്ചപ്പോള്‍ അയാള്‍ ഞെട്ടി ഓടക്കുഴലാക്ര്തിയിലുള്ള ലോക്കട്ടോട് കൂടിയ സ്വര്‍ണമല അവര്ക് നഷ്ടപെട്ടതും തന്റെ മടിക്കുത്തിലുള്ളതും ഒന്നുതന്നെ ആണെന്ന് അയാള്‍ക് ബോധ്യമായി
ഒരിക്കല്‍ പോലും വിചാരിച്ചില്ല ഉറ്റ സുഹൃത്ത് പകുതി വിലക്ക് തന്റെ ഇളയ പെങ്ങളുടെ കല്യാനവശ്യതിനായ് സ്വര്‍ണ മാല കൊണ്ട് തരാമെന്ന് പറഞ്ഞത് ഇങ്ങനെ ആയിരിക്കുമെന്ന് ....................................
പക്ഷേ അയാള്‍ മെല്ലെ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു
കണ്ണുകള്‍ ഈ പ്രപഞ്ചം മുഴുക്കെ കാണാനുലതാനെങ്കിലും ,ഇമകള്‍ ഇടയ്ക്കിടെ പൂട്ടി വെക്കുവാനുള്ളതാനെന്ന സത്യം ഓര്‍ത്ത് കൊണ്ട് ........................

പ്രേമരോഹണം

                                                                 പ്രേമരോഹണം
'ഹൃദയ ഭാരം ' ഒരു പാട് കൂടി വന്നപ്പോള്‍ അവന്‍ കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചു കുറച്ചു രക്തം ഒഴുക്കി കളയാന്‍ തിരുമാനിച്ചു .'ഹൃദയ ഭാരം ' കുറയുമെന്ന പ്രതീക്ഷയില്‍ അവനങ്ങനെ ചെയ്തപ്പോള്‍ ഒരു പാട്  ഭാരം കുറഞ്ഞു മുകളിലോട്ടു പറന്നു പോയി ഒരിക്കലും തിരിച്ചു വരാത്ത വിധം ................

പുതുമണം

                                                                 പുതുമണം
എരിഞ്ഞു തീര്‍ന്ന ചിതയില്‍ ബാക്കിയായ വെണ്ണീര്‍ ..............അതിനു മരണത്തിന്റെ ഗന്ധമായിരുന്നില്ല ,ഒരു പുതുജന്മത്തിന്റെ പിറവി പ്രതീക്ഷിക്കുന്ന വളത്തിന്റെ ഗന്ധമായിരുന്നു

Tuesday, July 12, 2011

മനസിന്റെ തലവേദന

മനസിന്റെ തലവേദന
ഹേ, ബുദ്ടിജീവികളെ.........,...,

സാoസ്‌കാ രികൊത്താനതിന്റെ കാവലാളുകള്‍

എന്ന് സ്വയം അവകാശപെടുന്നവരെ ....

'പ്രതിലോമ ചിന്തകള്‍ ', 'നവ ലിബറലിസം'

'നൈതികവിപ്ലവം','ഉത്തരാധുനീകരണം

ഇതെല്ലാം ഒരു ചെമ്പുപാത്രതിലിട്ടു

പുഴുങ്ങിതിന്നാല്‍

ഞങ്ങള്‍ സാധാരണക്കാരുടെ മനസ്സിന്റെ തലവേദന മാറുമോ?

നിങ്ങളുടെ കഞ്ഞി ആയിരിക്കാം പക്ഷേ ഞങ്ങളുടെ വിശപ്പ്‌ മാറുമോ?

കപ്പലണ്ടി പൊതിയുന്ന കടലാസ്സിലോതുങ്ങുന്ന ഈ തുലികാപരക്രമണം നിര്‍ത്ത്

പണ്ടേ മരിച്ചു പോയ ചെറിയ മനുഷ്യന്‍പറഞ്ഞമാതിരി

'പ്രവര്‍ത്തിച്ചു 'വിജയിക്ക് പ്ലീ

Thursday, July 7, 2011

പേമാരിയില്‍........

              പേമാരിയില്‍........

മേഘ ഗര്‍ജനം ,.ഭീതിദത്തം
ഉള്‍കിടിലമായ് വന്നലച്ചൂ എന്റെ കാതില്‍
വിറപൂണ്ട ഹൃദയം വാതില്‍ തുറന്നു
വെറി പൂണ്ട ചിന്തകള്‍കായ്

'പുളിനോപാന്തത്തിലെ  ഉദകാന്തം'
ഇനിയും കിട്ടിടാത്ത അര്‍ത്ഥന്ങ്ങള്‍കായ്‌ 
അലയാന്‍ സമയമില്ലെനിക്കിന്നു-
വിഴുങ്ങിയെക്കം കണ്ണടച്ച്‌.........

ഹൃദയ  സ്പ്ര് ക്കിന്റെ വയ്‌വിധ്യങ്ങള്‍
വിവരിച്ചിടുവാനായ്  തേടുന്നു ഞാന്‍
കവിതയുടെ കമ്മട്ടം .......
കൊണ്ട് തരുമോ? ദയവായ്............

കവിത പറഞ്ഞു,
ഭക്തി,വിരക്തി,അസൂയ,ആര്‍ദ്രത
കാമം,പ്രണയം,കോപം
ഇവയെല്ലാം സമനുപാതതിലെടുത്ത്
ഒരു മിശ്രിതമാക്കി ഹൃദയത്തിന്റെ -
മുറിപ്പാടില്‍ ഒഴിക്കു..........
ഹൃദയം ഒരു കമ്മട്ടമായി പ്രവര്‍ത്തിച്ചു കൊള്ളും

Tuesday, July 5, 2011

ഒരു തുടക്കം

                                                     ഒരു തുടക്കം
ആവര്‍ത്തിച്ചാവരത്തിച്ചുള്ള പ്രേമാഭ്യര്‍ഥനകള്‍ക്കെല്ലാം അവള്‍ പല താരില്‍ മറുപടി കൊടുത്തു 'ഇഷ്ടകെടില്ല',ബഹുമാനമാ',ഒരു പ്രതീക്ഷയുണ്ട്  പക്ഷേ ഇപ്പം പറ്റില്ല','വെറുക്കാന്‍ പറ്റില്ല'
എന്തുകൊണ്ടാണവള്‍ തന്നോട് പ്രണയ കരാറില്‍ ഒപ്പ് വെക്കാന്‍ വിസ്സമ്മതിക്കുന്നെതെന്നോര്‍ത്ത്  അവന്‍ സിഗരട്ട് പുക ആഞ്ഞാഞ്ഞു വിട്ടു കൊണ്ടിരുന്നു.....
ഒടുക്കം അവന്‍ ഡയറികുറിപ്പില്‍ തന്റെ പുതിയ കഥയുടെ തുടക്കം ഇങ്ങനെ എഴുതിയിട്ടു
'ലോകം കണ്ട എല്ലാ ക്രുരതകളും കാണിച്ചിട്ടുള്ളത് പുരുഷന്മാരാണ് എന്നാല്‍ സ്നേഹത്തിന്റെ
കാര്യത്തില്‍ ഒരു സ്ത്രീ ക്രുരത കാണിക്കുകയാണെങ്കില്‍ അതിനോളം വരില്ല പുരുഷന്റെ ക്രുരതകള്‍
അത് മാതാവായാലും പ്രേയസിയായാലും'.........

Monday, July 4, 2011

എന്റെ പെണ്ണ്

                                                         എന്റെ പെണ്ണ്
...........................നെ പോലെ സുന്ദരിയായിരിക്കണം
..........................നെ പോലെ നിഷ്കളങ്കയായിരിക്കണം
 ..........................നെ പോലെ സ്നേഹിക്കുന്നവളായിരിക്കണം
..........................നെ പോലെ ദൈവ ഭക്തി ഉള്ളവളായിരിക്കണം
 ..........................നെ പോലെ ബുദ്ധിമതി ആയിരിക്കണം
..........................നെ പോലെ കുസൃതി ആയിരിക്കണം
..........................നെ പോലെ ചിന്തിക്കുന്നവളായിരിക്കണം

പക്ഷേ ഒന്നും നടപ്പില്ലല്ലോ?.
അത് കൊണ്ട് ഏറ്റവും കുറഞ്ഞത് എന്റെ ഈ ഡയറി കുറിപ്പ് വായിച്ചിട്
'ഇങ്ങനെ ഒന്നും എന്നെകൊണ്ടാവാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്റെ കഴുത്തില്‍
കത്തി വെക്കുന്നവലെങ്കിലും ആവണം എന്റെ പെണ്ണ്....... നടക്കുമോ??

പ്രായോഗിക പ്രണയത്തിന്റെ വക്താവാവാന്‍  ശ്രമിച്ചത് കൊണ്ട് എന്റെ മനോ-
മുകുരത്തില്‍ നിന്നും ഞാന്‍ ചവിട്ടി തെറിപിച്ചു കളഞ്ഞ  സമ്മാനിത പ്രണയങ്ങളുടെ -
തിരിച്ചു കുത്തലുകളുടെ വേദന സഹിച്ചു കൊണ്ട് ഞാനീ രാത്രിയില്‍ നിദ്രയില്‍
ലയിക്കട്ടെ .സുഖ ശയ്യയില്‍ ലയിക്കട്ടെ............

Saturday, July 2, 2011

സ്വാശ്രയം

                                                         സ്വാശ്രയം

റെയില്‍വേ ട്രാക്കില്‍  നിന്നും കിട്ടിയ അനാഥശവം അനാട്ട മി ഡിസെക്ഷന്‍ ഹാളില്‍ വച്ച്  പഠനാവശിയങ്ങള്‍കായ്‌  കീറിമുറിക്കവെ  അവള്‍ തെല്ലു ഒരറപ്പോടെ മുഖം ചുളിച്ചു . അച്ഛന്റെ കയിലെ പൂത്ത കാശിന്റെ ബലത്തില്‍ മാത്രം സെല്‍ഫ് ഫിനാന്‍സിംഗ് കോളേജില്‍ അഡ്മിഷന്‍ നേടിയ അവള്‍ ഡിസെക്ഷന്‍ ടാബിളിനോടൊക്കെ പോരുത്തപെട്ടു വരുന്നതെ ഉള്ളുവായിരുനു
എന്നിട്ടും അവള്‍ ആ ശവം l  കീറിമുറിച്ചു കൊണ്ടിരുന്നു..................
'അവള്‍ കൊടുത്ത ഹൈ കോര്‍ട്ട് ഹരജി മൂലം ഉണ്ടായ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് പ്രവേശന പ്രക്രിയകളുടെ  നൂലാമാലകളില്‍ പെട്ട് സ്വയം അനാഥമായ ഒരു ശവമാണ്‌ അതെനനറിയാതെ ................................

Friday, July 1, 2011

ഹൃദയമില്ലത്തവര്‍ ജനിക്കുന്നത് ...............

ഹൃദയമില്ലത്തവര്‍  ജനിക്കുന്നത് ...............
 
അവള്‍ പതിവ് പോലെ ചാറ്റിങ്ങിനു തുടക്കം കുറിച്ചു
'hi
അവന്‍ മറുപടി കൊടുത്തു
hi
'എന്താ ഒന്നും പറയാനില്ലേ?' അവള്‍ ചോദിച്ചു
'പറയാനുള്ള മനസ്സില്ല' അവന്‍ മറുപടി പറഞ്ഞു
'മനസ്സ് എവിടേ പോയി? അവള്‍ ചോദിച്ചു
അവളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള അവസാന ശ്രമമെന്ന നിലക്ക് അവന്‍ പറഞ്ഞു
'മനസ് ഒരാള്‍ മോഷ്ടിച്ച് കൊണ്ട് പോയി. തിരികെ വാങ്ങാന്‍ ശ്രമിചിട്ട്ടു നടക്കുന്നില്ല'
'അതിനു നിന്റെ മനസ്സ് തന്നെയാനതെന്നതിനു വല്ല തെളിവുകളും ഉണ്ടോ?'
അവന്‍ പറഞ്ഞു 'തെളിവുകളുണ്ട് പക്ഷേ അത് മുഴുവന്‍ മനസ്സിനുള്ളിലാണ്‌ ഇനി വേറെ തെളിവുകള്‍ കാണിക്കണമെങ്കില്‍
ഞാന്‍ വല്ല കയറിലോ റെയില്‍വേ ട്രാക്കിലോ ഓടുങ്ങേണ്ടി വരും........ 


'എന്നിട്ടെന്തു തിരുമാനിച്ചു?' അവള്‍ ചോദിച്ചു.
ഹൃദയ സമ്പന്നനായ കാമുകന്‍ മറുപടി പറഞ്ഞു
'ഇനിയുള്ള കാലം ഹൃദയമില്ലതവനായ് ജീവിച്ചോളം......................       

Thursday, February 3, 2011

ഒരു ചോദ്യം

                                                 ഒരു ചോദ്യം

സ്രഷ്ടി സ്ഥിതി സംഹാരം നടത്തി ഈ ഭൂലോകം പരിപളിക്കുന്നവനോടൊരു ചോദിയം
                        എന്നെ സ്രഷ്ടിച്ചു സ്ഥിതി ചെയ്യാന്‍ അനുവദിക്കാതെ സംഹരിച്ചു കളഞ്ഞതെന്തിനു?
                             
                                                 ഗര്‍ഭ പാത്രത്തില്‍  നിന്നും വിനയപൂര്‍വ്വം പെണ്‍കുഞ്ഞ്
മറുപടി
സ്രഷ്ടി സ്ഥിതി സംഹാര മന്ത്രാലയം
                                                             നിന്നെ സ്ഥിതി ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ നിന്റെ പിത്ര്‍തം  നിന്റെ അമ്മയുടെ അച്ഛനോ,അല്ലെങ്കില്‍ അമ്മയുടെ സഹോദരനോ അതോ അമ്മയുടെ കെട്ടിയവനോ ആര്‍ക്ക് വച്ച് നല്‍കണമെന്ന ആശയകുഴപ്പം ഒരു തലവേദന ആയി മാറുമെന്നു കണ്ടിട്ടാണ് പെന്കുഞ്ഞേ നിന്നെ സംഹരിക്കാന്‍ ഇവിടെ നിന്നും തീരുമാനം കൈകൊണ്ടത് ........
 

Friday, January 7, 2011

ക്യാമ്പസ്

    ക്യാമ്പസ്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
എല്ലാം ഒരിക്കല്‍ അവസാനിക്കുന്നില്ലെന്ന തോന്നല്‍
എന്റെ സ്വാര്‍ത്ഥ ഹൃദയത്തെ പിളര്‍ത്തി കൊത്തിവലിക്കുകയാണോ?-
അതോ,എല്ലാം പുതുമോടിയോടുകൂടിയും പുതുരസക്കൂട്ടോടുകൂടിയും
നാളെ മറ്റൊരാള്‍ക്കാനെന്ന അസൂയും നഷ്ടബോധവും കുത്തി നോവിക്കുകയാണോ?
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
നീ പാടിയപ്പോള്‍ ഈ ചിരട്ടപ്പാറ സ്വരക്കാരനും
സര്‍വസ്സം മറന്നു ഏറ്റു പാടി
നിന്റെ സിരകളിലെ  ഉന്മാദം എന്റെ മസിലുകളെ കുത്തി  പൊട്ടിച്ചപ്പോള്‍ -
എന്റെ മനസ്സിലും ശരീരത്തിലും നിര്‍ത ദേവത ആവേശിച്ചു
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കയറി ചെല്ലാന്‍ ഒരു വാതില്‍ മലര്കെ തുറന്നിട്ട്‌ നീ
ഒരു പാട് വഴികള്‍ കാണിച്ചു തന്നു
ഒടുക്കം ഇറങ്ങിപോകാന്‍ ഒരുപാട് വാതിലുകള്‍ തുറന്ന്ട്ടിരിക്ക്ന്നു
അതില്‍ കറുപ്പുണ്ട്‌, വെളുപ്പുണ്ട് ,പച്ചയുണ്ട് ,ചുവപ്പുമുണ്ട്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
അസൂയയും ,കുശുമ്പും,പ്രതീക്ഷകളും,സ്വപ്

നങ്ങളും
നടന്നു പറന്ന നിന്റെ വഴിത്താരകള്‍ .
പൂത്തുലഞ്ഞ പ്രണയങ്ങളും നഷ്ടസ്വപ്നങ്ങളും
ഒരുമിച്ചു വഴിപിരിയുന്നു നിന്റെ വഴികളില്‍ .
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കൊത്തികുറിചിട്ട പ്രണയങ്ങളും ,കൊത്തിനുറുക്കി നേടിയ
അധികാരങ്ങളും നിന്റെ മാറില്‍ നിന്നു അമൃത്  നുകരുന്നു
ഒറ്റപ്പെട്ടവനും ,ഒറ്റപ്പെടുതിയവരും
നനക്കു വേണ്ടി കരയുന്നു ക്യാമ്പസ് .
  എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കാലമെന്ന ഉത്പ്രേരകം ,ശക്തമായ് പ്രവര്‍ത്തിച്ചപ്പോള്‍
സന്തോഷത്തിന്റെ മധുരവും ,സങ്കടത്തിന്റെ കയ്പും
ഒരുമിച്ചു കണ്ണീരിന്റെ ഉപ്പു രസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുനത് -
പൂര്‍വ വിധ്യാര്തികളില്‍ ഞാന്‍ ദര്‍ശിച്ചു ക്യാമ്പസ്...............
എങ്കിലും.............

എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................

Saturday, January 1, 2011

തേടിയെത്തിയത്

                                           തേടിയെത്തിയത്
ഛെ ,ഉറങ്ങാന്‍ സാധിക്കുന്നില്ലല്ലോ?' ഇങ്ങനെ മനസ്സില്‍ പിറു പിറുത്ത്  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .ഇന്ന് വൈകിട്ടുണ്ടായ ഒരു തിക്താനുഭാവമായിരുന്നു അവന്റെ ഉറക്കം വരായ്കക്ക് കാരണം .
സ്വന്തം ഭാര്യയെയോ കുഞ്ഞുങ്ങളെയോ യഥാവിധി പരിപാലിക്കുവാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക് പിടിച്ച ഒരു രാഷ്ട്രീയക്കരനായിരുന്നു അയാള്‍ .നാട്ട്കാര്‍ക്കെല്ലവര്‍ക്കും സ്വീകാര്യന്‍ ,പൊതു സമ്മതന്‍. അത് കൊണ്ട് തന്നെ ആയിരുന്നു  അവന്‍ കോളെജില്‍ നടന്ന അടിപിടിയുടെ കാര്യം സംസാരിക്കുവാന്‍ അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത് .
അവന്‍ കയറി ചെന്നപ്പോള്‍ ഗസ്റ്റ്‌ ഹൌസില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു .എല്ലാവരെയും പറഞ്ഞയച്ച ശേഷമാണ് അവനെ വിളിപ്പിച്ചത് .ആദ്യം തന്നെ അയാള്‍ അവനെ വിളിച്ചു കെട്ടിപ്പിടിച്ചു.അയാള്‍ പൂശിയ സെന്റിന്റെ മണം അവനില്‍ ഒരു പിരിമുറുക്കവും ശ്വാസം മുട്ടലും സ്രഷ്ടിച്ചു .എന്നിട്ട് എന്തിനാണെന് വന്നെതെന്നു കാര്യം തിരക്കി അവന്‍ കാര്യങ്ങളെല്ലാം പറഞ്ഞു .അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഇത്രയേ ഉള്ളുവോ കാര്യം നിന്റെ കൂട്ടുകാരെ പോലിസ് സ്റ്റേഷനില്‍ നിന്നുമിറക്കിതരുന്ന  കാര്യം ഞാനേറ്റു "ഇത്രയും പറഞ്ഞു കൊണ്ടയാള്‍ അവന്റെ കൈ പിടിച്ചു തന്റെ അടുതെക്കിരുത്തി എന്നിട്ട് വീട്ടുകാരെ പറ്റി അന്വേഷിക്കുവാന്‍ തുടങ്ങി .അവന്‍ മറുപടി പറയുന്നത് മൂളി കേട്ടുകൊണ്ട് അയാള്‍ തന്റെ കൈ വിരലുകള്‍ അവന്റെ തുടകളില്‍ കൂടെ ചലിപ്പിക്കുവാന്‍ തുടങ്ങി .
സമനില കൈ വിടാതെ എഴുന്നേറ്റു നിന്നു അവന്‍ ചോദിച്ചു "എന്താ സര്‍, എന്താണ് സാറിന്റെ ഉദ്ദേശം ?".അയാള്‍ പറഞ്ഞു "എനിക്ക് നിന്നെ വേണം ". സാറിനു ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എനിക്കിത് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല "മറുപടിയായി അയാള്‍ പറഞ്ഞു "മോനെ നീ ലോകം കണ്ടിട്ടില്ല നീ മനസ്സുകൊണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു പാട് പ്രമുഖര്‍ ഇങ്ങനെയാണ് "അതും പറഞ്ഞു കൊണ്ട് അയാള്‍ പിന്നെയും അവന്റെ ശരീരത്തില്‍ കൈ വെച്ചു."ഇല്ല ഞാനിതനുവദിക്കുകയില്ല , എനിക്കിതിഷ്ടമല്ല "അവന്‍ പറഞ്ഞു .അപ്പോള്‍ അയാള്‍ ഒരു മുയല്‍ കുട്ടിയെ പോലെ കെഞ്ചുവാന്‍  തുടങ്ങി. അപ്പോള്‍ അവനു അയാളോട് പുച്ഛവും വെറുപ്പും തോന്നി .മുമ്പ് ട്രെയിനില്‍ വെച്ചു തന്റെ ശരീരത്തില്‍ കൈ ക്രിയ നടത്തിയ കിളവനോട് പോലും തോന്നാത്തത്ര വെറുപ്പ് കാരണം ,തന്റെ രൂക്ഷമായ ഒരു നോട്ടത്തിന്മേല്‍ തന്നെ ആ കിളവന്‍ കൈ പിന്‍ വലിച്ചിരുന്നല്ലോ? ഒരു വിധത്തില്‍ അയാളെ തട്ടി മാറ്റി അവന്‍ അവിടെ നിന്നും ഓടിയിറങ്ങി തരികെ വീട്ടിലെത്തിയിട്ടും അയാള്‍ ഉദാഹരണമായി പറഞ്ഞ പല പ്രമുഖരുടെയും പേരുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല .വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് തനിക്കീ  ശീലം കിട്ടിയെതെന്നു അയാള്‍ പറയുക കൂടി ചെയ്തപ്പോള്‍ ആകെ മനസ്സില്‍ ഒരു പ്രയാസം .കാലങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന പല സങ്കല്പങ്ങളും ,വിഗ്രഹങ്ങളും തകര്‍ന്നു വീഴുന്നത് പോലെ
'മോഹഭംഗങ്ങളുടെയും ഇച് ചാ  ഭംഗങ്ങളുടെയും ആഗ്രഹസഫലീകരണം   സ്വപ്ന സ്ഖലനതിലൂടെയെങ്കിലും  നടക്കാത്തതിന്റെ തിക്തഫലങ്ങളാവാം'ഇതെല്ലം എന്ന് സ്വയം ആശ്വസിച്ചു  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .....
ഒരു  കഥ  എഴുതി  എന്നിട്ടും ഉറക്കം വരാതെ ഞാന്‍ എഴുന്നേറ്റു  നടക്കുവാന്‍ തുടങ്ങി ലക്ഷ്യമില്ലാതെ ....................സമയ ബോധമില്ലാതെ ..............................
.
വിശപ്പും ദാഹവും സഹിക്ക വയ്യാതെ ഞാന്‍ നഗരത്തിലെ പ്രധാനപെട്ട ഓടക്കരികത്തു തളര്‍ന്നു വീണു .ഒരാളും എന്നെ തിരിഞ്ഞു നോക്കിയില്ല ഗതി കേട്ട ഞാന്‍ ഉടുമുണ്ടഴിച്ച് ഓടക്കു കുറുകെ കെട്ടി. ഭക്ഷണാവശിഷ്ടങ്ങള്‍ പ്രതീക്ഷിച്ചു നഗ്നനായി ഞാനവിടെ ഇരുന്നു .
എന്റെ മുണ്ടില്‍ ആദ്യം വന്നടിഞ്ഞത്‌ ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു സിഗരെട്ടു  കൂടുമായിരുന്നു .മന്ദസ്മിതം തൂകി കൊണ്ടു മദ്യക്കുപ്പി എന്നോടു പറഞ്ഞു "യാഥാര്‍ത്യങ്ങളില്‍ നിന്നും ഓടിയൊളിച്ചു സങ്കല്പ ലോകത്ത് വിരാജിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു കൊണ്ടിരിക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ വലിച്ചെറിഞതാണെന്നെ" ......... വിശക്കുന്നവരുടെ ലോകത്ത്  നീ നിസ്സഹായാനായിരിക്കും  എന്ന് പറഞ്ഞു കൊണ്ട് ഞാനതിനെ ഒഴുക്കി വിട്ടു .
ഊതി വിട്ട പുകച്ചുരുളുകള്‍ പോലെ ജീവിക്കുവാനാഗ്രഹികുന്ന,ജീവിത യാഥാര്‍ത്യങ്ങള്‍ താങ്ങുവാന്‍ കെല്പില്ലാത്ത ഒരു പറ്റം പേരുടെ കഥയാണ് എരിഞ്ഞു തീര്‍ന്ന സിഗരെട്ടു കുട്ടികള്‍ എന്നോട് പറഞ്ഞത് .ഒബാമയുടെ ചുണ്ടില്‍ 12 തുന്നലുകളിട്ടതിന്റെ പേരില്‍ വലിച്ചു തള്ളപെട്ട ഒരു സിഗരെട്ടു കുറ്റിയോടു 'ഇത് നിന്റെ ഗതികേട് ' എന്ന് പറഞ്ഞു കൊണ്ട് അവരെയും ഞാന്‍ ഒഴുകി പോകാന്‍ അനുവദിച്ചു .
പിന്നീട് എനിക്ക് കിട്ടിയത് ആര്‍ത്തവ രക്തം പറ്റിയ ഒരു സാനിറൊറി നാപ്കിനും ഒരു കോട്ടന്‍ തുണിയുമായിരുന്നു പക്ഷേ രണ്ടു പേര്‍ക്കും രണ്ടു കഥകളായിരുന്നു പറയുവാനുണ്ടായിരുന്നത് , 'സാനിറൊറി നാപ്കിന്‍ ' ആണായി പിറക്കാത്ത നിമിഷത്തെ ശപിച്ചു കൊണ്ട് ഒരു കൌമാരക്കാരി വലിച്ചെറിഞതാനെങ്കില്‍, കോട്ടന്‍ തുണി വളരെ സന്തോഷത്തോടുകൂടി കുടുംപം പുലര്‍ത്താന്‍ കരിങ്കല്‍ പണിയെടുക്കുന്ന ഒരു സ്ത്രീ ഉപേക്ഷിച്ചതായിരുന്നു 'മനുഷിയ വംശം നിലനിര്‍ത്താന്‍ ചിന്തിയ ആ രക്തക്കറയെ അല്പം ബഹുമാനത്തോട്‌ കൂടി നോക്കി നിന്ന ശേഷം ഞാന്‍ ഒഴുക്കി കളഞ്ഞു '.
പിന്നീട് ഒഴുകി വന്നത് കുറെ ഗര്‍ഭനിരോധ ഉറകളായിരുന്നു. അവര്‍ക്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ടായിരുന്നു .ചേരിയില്‍ ഉപജീവനത്തിന് വേണ്ടി ശരീരം വില്‍ക്കുന്നവളുടെത് മുതല്‍,ഭര്‍ത്താവറിയാതെ കൂട്ടുകാരനോടുത്തു രമിച്ച സ്ത്രീയുടേത് വരെ.ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടാന്‍ ഭര്‍ത്താവ് തടസ്സമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ കഥ പറഞ്ഞ ഉറയോടു "നീ ഒരു കൊലപാതകമാണ് ചെയ്തെന്നു" പറഞ്ഞു  ഞാന്‍ ഒഴുക്കി വിട്ടു
ഇത്രയും കഥകള്‍ കേട്ടതോടു കൂടി എന്റെ വിശപ്പ്‌ കെട്ടു .ദാഹം കൊണ്ട് വലഞ്ഞ എന്നെ തേടിയെത്തിയത് ഒരു പാവകുട്ടിയായിരുന്നു 'നീല കണ്ണുകളുള്ള ഒരു പാവക്കുട്ടി ' അത് ഉപേക്ഷിക്കപെട്ടതായിരുന്നില്ല ,അച്ഛനമ്മാരില്‍ നിന്നു എയിഡ്സ് പിടിക്കപെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കളഞ്ഞു പോയതായിരുന്നു .അത് കേട്ടപ്പോള്‍ ഞാന പാവകുട്ടിയെ നെഞ്ചോടമര്‍ത്തി...
അപ്പോള്‍ ആകാശത്ത് നിന്നും മേഘങ്ങള്‍ മനസ്സലിഞ്ഞു കരയുവാന്‍ തുടങ്ങി ..............................

എന്റെ ദാഹം ശമിക്കുവോളം ..............അജ്മല്‍ മടവൂര്‍
റൂം നമ്പര്‍ 47
മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ 1
ഗവ:മെഡിക്കല്‍ കോളേജ് തിരുവനതപുരം