കഥ ,കവിത

Wednesday, July 20, 2011

മഴ

   മഴ
 
 
 
          ഓര്‍മചെപ്പിലേ ആദ്യത്തെ മഴയില്‍
ഞാന്‍ കടലാസ്സ്‌ തോണിയില്‍ ഒഴുകികൊണ്ടിരികുകയായിരുന്നു
പിന്നെ മഴ വരുന്നത് ഒന്നംക്ലാസ്സിലേക്ക്
ആദ്യമായ് അമ്മയുടെ കൈതുമ്പിലാടിയാടി പോകുമ്പോഴായിരുന്നു
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍,പുഴയിലും
കുളക്കടവിലും,മഴയോടൊപ്പം ഞാനും
പെയ്തിറങ്ങി ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു
വര്‍ണ മഴകളുടെ കാലത്ത് ഞാന്‍
മഴ പേടിച്ചു വീട്ടിലോളിച്ചു
പേമാരികളെ ഞാന്‍ ഒരിക്കലും ഭയന്നിരുന്നില്ല പക്ഷേ
ഒരു ചാ ലായ് എന്റെ ഹൃദയത്തില്‍
പെയ്തിറങ്ങുന്ന അവളെ കുടകൊണ്ട്‌
തടയാന്‍ എനിക്ക് സാധിക്കുന്നില്ല

5 comments:

ശങ്കരനാരായണന്‍ മലപ്പുറം said... മറുപടി

പേമാരികളെ ഭയക്കാതെ വര്‍ണ മഴകളെ പേടിച്ച ഈ ആളെ സൂക്ഷിക്കേണ്ടതുണ്ട്.

സുന്ദരവിഡ്ഢി said... മറുപടി

:):)

Haneefa Mohammed said... മറുപടി

"Rain sheds on the just and unjust" -said a poet.
Best wishs

Unknown said... മറുപടി

അവസാനം സൂചിപ്പിച്ച അവള്‍ ആരാണ്

Unknown said... മറുപടി

അവസാനം സൂചിപ്പിച്ച അവള്‍ ആരാണ്