കഥ ,കവിത

Saturday, July 23, 2011

ഇന്നത്തെ കഥ 

ഇന്നത്തെ കഥ 
അവള്‍ എന്നോട് ചോദിച്ചു'ഇന്നെനിക്കൊരു കഥ എഴുതി തരാമോ?' ഞാന്‍ കഥ എഴുതാന്‍ വേണ്ടിയിരുന്നു പക്ഷേ മനസ്സില്‍ ഒന്നും വന്നില്ല .ഞാനെന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനോട്‌ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ' ചോദ്യം കേട്ടെ പാട് അവനെന്റെ നേരെ ചാടി വീണു എന്റെ കഥ എഴുതാന്‍ നീയാരാ എന്ന് ചോദിച്ചു കൊണ്ട് എന്നെ രൂക്ഷമായിട്ടോന്നു നോക്കി വിരണ്ടു പോയ ഞാന്‍ തൊട്ടപ്പുറത് ഇരുന്ന മുടി നീട്ടി വളര്‍ത്തിയ ചെറുപ്പക്കാരനോട്ചോദിച്ചു തന്റെ ജീവിതം ഒരു കഥാപത്രമാവുന്നത് തനിക്കിഷ്ടമല്ല എന്നാല്‍ എഴുതപ്പെട്ട കഥാപാത്രങ്ങളായി ജീവിക്കുവാനാണ് തനിക്കിഷ്ടം എന്നു അദദേഹം മറുപടി പറഞ്ഞു
നിരാശനായ ഞാന്‍ വെളുത് മെലിഞ്ഞ പെണ്‍കുട്ടിയോട് ചോദിച്ചു 'അയ്യോ എനിക്ക് പേടിയാ ഞാനിതെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും 'ഇതായിരുന്നു അവളുടെ മറുപടി

അവസാനശ്രമാമെന്ന്ന നിലക്ക് ഞാന്‍ മുന്നിലിരിക്കുന്ന തടിച്ച പെണ്‍കുട്ടിയോട് ചോദിച്ചു'നിനക്കെന്റെ കഥാ- പത്രമാവാന്‍ പറ്റുമോ?'
'എനിക്ക് സമ്മതമാ പക്ഷേ വീട്ടില്‍ ചോദിക്കണം ഇതായിരുന്നു അവളുടെ മറുപടി
എനിക്കാവശ്യം ഇന്നത്തെ കഥ ആയിരുന്നു കാത്തിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല ഒടുക്കം ഞാന്‍ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ? മനസില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു
ഞാന്‍ എഴുതി എഴുതിയത് വായിച്ചു ചുരുളന്‍ മുടിക്കാരനും, മുടി നീട്ടി വളര്‍ത്തിയവനും,വെളുത്തവളും,തടിച്ചവളും,എന്നോട് കഥ എഴുതി തരാന്‍ ആവ്ശ്യപെട്ടവളും എല്ലാവരും കൂടെ എന്നെ കല്ലെടുത്തെറിഞ്ഞു ഓടിക്കുവാന്‍ തുടങ്ങി എറിയുന്നതിനിടക്ക് അവര്‍ ഓരോരുത്തരും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു'നീ എന്തിനു എന്റെ കഥ എഴുതി നിന്നോട് ഞാന്‍ പറഞ്ഞിരുന്നതെല്ലേ എന്റെ കഥ എഴുതരുതെന്ന്
ഞാന്‍ ഓടിക്കൊണ്ടിരുന്നു കൂര്‍ത്ത മുനകളുള്ള കല്ലുകളില്‍ നിന്ന് രക്ഷപെടാന്‍ ............

6 comments:

Shabna Sumayya said... മറുപടി

nys one..!

സുന്ദരവിഡ്ഢി said... മറുപടി

thanku

പൈമ said... മറുപടി

സഖാവെ ..കഥ കൊള്ളാം...font valuppam pora
ആശംസകള്‍

majeed alloor said... മറുപടി

കല്ലേറ്‌കൊണ്ട് എഴുത്ത് അവസാനിച്ചുവോ ?

Mohammed Kutty.N said... മറുപടി

ഒരു വിഷയം എത്ര സരസമായാണ് അവതരിപ്പിച്ചത് ?അതും ഒരൊഴുക്കിന്റെ നല്ല ഭാഷയില്‍ .അഭിനന്ദനങ്ങള്‍!!

അനശ്വര said... മറുപടി

കഥയില്ലായ്മ രസകരംമായി പറഞ്ഞു കേട്ടൊ...