കഥ ,കവിത

Friday, September 23, 2011

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍ 
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........   

3 comments:

സങ്കൽ‌പ്പങ്ങൾ said... മറുപടി

സുന്ദരവിഡ്ഡി ....?

പട്ടേപ്പാടം റാംജി said... മറുപടി

തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ ഒന്നായ്‌ക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും ഓരോരുത്തര്‍ അവനവനുവേണ്ടി മാത്രം ചിന്തിക്കുന്ന ഇന്ന്.

Admin said... മറുപടി

നന്നായിട്ടുണ്ട്. എന്റെ നാദാപുരം ബോംബ് എന്ന കഥ ഇതിനു സമാനമാണ്. സന്ദര്ശിക്കുക.
http://sahithyasadhas.blogspot.com