കഥ ,കവിത

Monday, November 22, 2010

രക്തം ഇറ്റിറ്റു വീഴുന്ന കണ്ണുകള്‍

                                            രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍  
"
രക്തം  ഇറ്റിറ്റു  വീഴുന്ന കണ്ണുകള്‍" വീണ്ടും അതേ സ്വപ്നം, കുറെ ദിവസമായി എന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് ഈ സ്വപ്നം
രണ്ടു ദിവസം മുന്‍പായിരുന്നു ആ സംഭവം നടന്നത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടുകാരുടെ കൂടെ ബസ്‌സ്റ്റാന്റ്ഇലേക്ക്  നടക്കുമ്പോള്‍ വഴിലായിരുന്നു അയാളെ കണ്ടത് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അയാളുടെ കണ്ണുകള്‍ നന്നായി ചുവന്നിരുന്നു അയാളുടെ നോട്ടത്തിലും ഭാവത്തിലും സാധാരണ ഭിക്ഷക്കാരില്‍ നിന്നും വ്യത്സ്ത്മായി ഒരു "ദയനീയത " എനിക്ക് കാണാന്‍ കഴിഞ്ഞു ,പതിവില്‍ നിന്നും വ്യത്സ്ത്മായി തന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാമോ എന്നായിരുന്നു അയാള്‍ ചോദിച്ചത് കൂട്ടുകാര്‍ക്കൊപ്പം പുച് ച ഭാവത്തില്‍ അയാളെ വക വെക്കാതെ മുന്നോട്ടു നടന്നു നീങ്ങുമ്പോഴും എന്റെ മനസ് അയാളെ തിരിഞ്ഞു നോക്കിയിരുന്നു ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു ബസ്‌ കയറി അത് വഴി പോയപ്പോള്‍ റോഡരികിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ ചരിയിരിക്കുകയായിരുന്നു അയാള്‍
പിറ്റേ ദിവസം പത്രമെടുതപ്പോള്‍ "അഞാതജഡത്തെ പറ്റിയുള്ള വാര്‍ത്തയില്‍ മരിക്കുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും രക്തം ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നെഴുതിയിട്ടുണ്ടായിരുന്നു ........

Sunday, November 21, 2010

അട്രോപിന്‍

അട്രോപിന്‍ ഒരു eye dialator ആണെന്നനെല്ലോ കേട്ടിട്ടുള്ളത് അത് കൊണ്ട് എനിക്ക് അട്രോപിന്‍ വേണം .......

മനുഷ്യ മനസിന്റെ അധമതയുടെ ,വൃതികേടുകളുടെ അഴുക്കു ചാലുകള്‍ കാണാതിരിക്കാന്‍ ,കറുത്ത് ദ്രവിച്ച ഹൃദയങ്ങള്‍ കാണാതിരിക്കാന്‍ കപടതകള്‍ കൊണ്ട് തുന്നിക്കൂട്ടിയ മലീമസമായ ബന്ടങ്ങളുടെ കെട്ടുപാട് കളിലേക്ക് നോക്കാതിരിക്കാന്‍......................................

കണ്ണുകള്‍ മുഴുക്കെ പിടിച്ചു കൊണ്ട് തന്നെ ഈ ലോകത്തെ കാണുവാന്‍ (എന്നാലൊന്നും കാണാതെ)എനിക്ക് അട്രോപിന്‍ വേണം

എന്നെ അറിയാത്ത എന്റെ കുട്ടുകാരിയുടെ വാക്കുകള്‍ കടമെടുത് പറഞ്ഞാല്‍ "നഷ്ടപെടുന്ന അസ്തിത്വത്തില്‍ കാലം മുദ്ര വെക്കുന്നത് വ്യര്‍ഥതയോട് കൂടി നോക്കി നില്കുവാന്‍ എനിക്ക് അട്രോപിന്‍ വേണം .

ലവ് ജിഹാദ്

ലവ് ജിഹാദ്

അന്ന് ,

ഒരു യാത്രയിലായിരുന്നു അവളവനെ ആദ്യമായി കണ്ടുമുട്ടിയതു പ്രണയഭാവതോടെ ആയിരുന്നില്ല ആദ്യം പരസ്പരം നോക്കിയത് കണ്ണുകളുടെ കൊഞ്ചലുകള്‍ അവരെ പ്രണയ വിഹായസ്സിലെത്തിക്കുകയായിരുന്നു

കണ്ണില്ലാത്ത പ്രേമത്തില്‍ അവര്‍ നിറമോ പ്രായമോ മതമോ ഒന്നും കണ്ടിരുന്നില്ല പ്രണയത്തിന്റെ അപാര ശക്തിയാല്‍ അവരവിടെ പറന്നുല്ലസിക്കുകയായിരുന്നു

അവരുടെപ്രണയസല്ലാപങ്ങള്‍ക് മധുരം ഊറും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു

പക്ഷേ ഇന്നവള്‍ ഗത്യന്തരമില്ലാതെ പ്രണയത്തിന്റെ മതത്തെയും മതങ്ങളുടെ വെറിയെയും ബന്ധിപ്പിക്കുന്ന ആംഗല അറബ് പദത്തില്‍ കെട്ടി തൂങ്ങി ജീവോനോടുക്കിയിരിക്കുന്നു .നീതി പീഠം അവനെ കല്‍തുറOഗിലെക്കും ....................................................